ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഡജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

 

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. ഈ പ്രദേശങ്ങളില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

  • Related Posts

    കൂടുതൽ തെളിവുകൾ വേണം! തൃശൂർ പൂരം കലക്കൽ കേസിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സർക്കാർ മടക്കി

    Spread the love

    Spread the loveതിരുവനന്തപുരം: 2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാമർശങ്ങൾ ദുർബലമാണെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കി. തിരുവമ്പാടി ദേവസ്വത്തിലെ 10 ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം…

    സിനിമയെയും വെല്ലുന്ന പൊലീസ് ചേസിങ്, ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 5 പേര്‍ അറസ്റ്റില്‍, 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു; പിന്നില്‍ ബിസിനസ് പക?

    Spread the love

    Spread the loveതിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ് ആന്റണി, അമുല്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തില്‍ നിന്ന് 400 ഗ്രാമിലധികം സ്വര്‍ണം കണ്ടെടുത്തു. വാഹനത്തില്‍ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *