ചർമത്തിന്റെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും സംരക്ഷിക്കാൻ സഹായിക്കുന്ന സ്കിൻകെയർ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ് സെറ്റാഫിൽ (Cetaphil). ഫെയ്സ് വാഷ്, ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ, ഹൈഡ്രേറ്റിങ് ജെൽ തുടങ്ങി ദൈനംദിന ചർമസംരക്ഷണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ സെറ്റാഫിൽ വിപണിയിലെത്തിക്കുന്നുണ്ട്. ചർമത്തിലെ വരൾച്ച കുറയ്ക്കാനും ഈർപ്പം നിലനിർത്താനും പരിപാലിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ലളിതവും ഫലപ്രദവുമായ സ്കിൻകെയർ ദിനചര്യ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ബ്രാൻഡാണിത്. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് സെറ്റാഫിൽ ഉൽപന്നങ്ങൾ ആമസോണിൽ വിൽക്കപ്പെടുന്നത്.
ക്ലെൻസർ
മുഖത്തെ അഴുക്കും അമിതമായ എണ്ണയും മേക്കപ്പ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താനും സഹായിക്കുന്ന ക്ലെൻസറാണ് ഇത്. ക്രീം രൂപത്തിലുള്ള ഇത് വെള്ളവുമായി ചേരുമ്പോൾ മൃദുവായ പതയായി മാറുന്ന പ്രത്യേക ഫോർമുലയിലാണ് നിർമിച്ചിരിക്കുന്നത്. നിയാസിനാമൈഡ് (Vitamin B3), പാന്തനോൾ (Pro-vitamin B5), ഗ്ലിസറിൻ, അലോവേര എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ സ്വാഭാവിക ഈർപ്പസംരക്ഷണ പാളി നിലനിർത്താൻ സഹായിക്കുന്നു. മുഖം കഴുകിയശേഷം അമിതമായ വരൾച്ചയും വലിച്ചിലും അനുഭവപ്പെടുന്നത് കുറയ്ക്കുന്നതിനും ഈ ക്ലെൻസർ സഹായകമാണ്.
സൺസ്ക്രീൻ
പുറത്തുപോകുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിക്കണ്ടേതുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ ഏൽപ്പിക്കുന്ന ദോഷകരമായ ആഘാതങ്ങൾ കുറയ്ക്കാൻ ഈ ഉൽപന്നം സഹായിക്കുന്നു. യുവിഎ, യുവിബി രശ്മികളിൽനിന്നും സംരക്ഷണം നൽകുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ഈ സൺസ്ക്രീനിന്റെ പ്രധാന പ്രത്യേകത ഭാരം കുറഞ്ഞ ജെൽ ഫോർമുലയാണ്. ചർമത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള അനുഭവം നൽകുന്നില്ല.
വാട്ടർ ജെൽ
ചർമത്തിന് ദീർഘനേരം ഈർപ്പം നൽകാൻ സഹായിക്കുന്നു എന്നതാണ് ഈ വാട്ടർ ജെൽ മോയ്സ്ചറൈസറിന്റെ പ്രധാന പ്രത്യേകത. ഇതിലെ ഹൈലൂറോണിക് ആസിഡ് ചർമത്തിൽ ഈർപ്പം ആകർഷിച്ച് നിലനിർത്താൻ സഹായിക്കുമ്പോൾ പോളിഗ്ലൂട്ടാമിക് ആസിഡ് ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. നിയാസിനാമൈഡ്, പാന്തനോൾ എന്നിവ ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയുടെ ആരോഗ്യത്തിന് പിന്തുണ നൽകുന്നു. ഭാരം കുറഞ്ഞ ജെൽ ടെക്സ്ചർ ആയതിനാൽ ചർമത്തിൽ ഒട്ടിപ്പിടിക്കുന്ന അനുഭവം നൽകാതെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ചർമത്തിന് തണുപ്പും ഉന്മേഷവും നൽകുന്നതിനൊപ്പം മൃദുവും കൂടുതൽ ഹൈഡ്രേറ്റഡുമായ അനുഭവം ലഭിക്കാനും സഹായിക്കുന്നു.
ഫെയ്സ് വാഷ്
മുഖത്തെ അഴുക്കും പൊടിപടലങ്ങളും അധിക എണ്ണമയവും നീക്കം ചെയ്ത് ചർമം വൃത്തിയായി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. മൃദുവായ ക്ലെൻസിങ് അനുഭവം നൽകുന്നതിനൊപ്പം ചർമത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. മുഖം കഴുകിയശേഷം അനുഭവപ്പെടാവുന്ന വരൾച്ചയും വലിച്ചിൽ അനുഭവവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഫോമിങ് ഫോർമുലയായതിനാൽ മുഖത്ത് എളുപ്പത്തിൽ പുരട്ടി കഴുകിക്കളയാനും സൗകര്യപ്രദമാണ്. പതിവായുള്ള ചർമസംരക്ഷണത്തിന്റെ ഭാഗമായി രാവിലെയും രാത്രിയും ഉപയോഗിക്കാം.







