തുണിക്കടയിലെ ട്രയൽ റൂമിൽ പതിനെട്ടുകാരിയെ കഴുത്തറുത്തു കൊന്നു; പ്രണയപ്പകയെന്ന് പൊലീസ്

Spread the love

ന്യൂഡൽഹി∙ ഡൽഹിയിൽ വസ്ത്രശാലയിലെ ജീവനക്കാരിയായ പതിനെട്ടുകാരി ട്രയൽ റൂമിൽ കൊല്ലപ്പെട്ട നിലയിൽ. വെസ്റ്റ് ഡൽഹി സ്വദേശിയായ ഷബ്നം ആണ് മോട്ടി നഗർ മെട്രോ സ്റ്റേഷനു സമീപമുള്ള തുണിക്കടയിൽവച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ഷബ്നത്തിന്റെ സുഹൃത്തായിരുന്ന ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ശനിയാഴ്ച ഷബ്നത്തിന്റെ ജോലിസമയം അവസാനിക്കാനായപ്പോൾ പ്രതിയായ യുവാവ് കടയിലെത്തിയെന്നും തുടർന്ന് പ്രതി ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാത്രി ഒമ്പതു മണിയോടെ കട അടയ്ക്കാൻ മറ്റ് ജീവനക്കാർ തയ്യാറെടുക്കുമ്പോഴാണ് ഷബ്നത്തെ രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

 

ഷബ്നവും യുവാവും നേരത്തെ അടുത്ത ബന്ധത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കു മുൻപ് ബന്ധം വഷളായതോടെ ഇരുവരും പിരിഞ്ഞു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

  • Related Posts

    പരാതി പറഞ്ഞ വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര; 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ ബല്ലിയയിൽ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിജെ സംവിധാനം…

    യുവതിയെ ‘കൊലപ്പെടുത്തിയ’ കേസിൽ യുവാവ് 2 വർഷം ജയിലിൽ; ഒടുവിൽ യുവതി തിരിച്ചെത്തി, ട്വിസ്റ്റ്

    Spread the love

    Spread the loveമൈസൂരു∙ യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് ജയി‍ലിൽ കിടന്നത് 2 വർഷം; കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 6 വർഷത്തിനു ശേഷം തിരികെയെത്തിയതോടെ പരാതിക്കാർ വെട്ടിലായി. മണ്ഡ്യ പാണ്ഡവപുര ഗ്രാമത്തിലാണു സംഭവങ്ങൾ. എൻ.മഞ്ജു (35) ആണു തിരികെ നാട്ടിലെത്തിയത്.  …

    Leave a Reply

    Your email address will not be published. Required fields are marked *