‘എനിക്കാണെങ്കിൽ ഹിന്ദി ഒരു പിടിയുമില്ല, കണ്ണടച്ചിരുന്ന് വരികളുടെ അർഥം കേട്ടു; ‘ജു​ഗുനൂരേ…’അങ്ങനെ ഉണ്ടാക്കി പോയതാണ്’

Spread the love

കണ്ണ് നിറയാതെ ഒരിക്കലും കണ്ടു തീർക്കാനാകാത്ത സിനിമകളിലൊന്നാണ് ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, യഷ് മാളവ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് മോഹൻ സിത്താര ആയിരുന്നു.

 

‘ജു​ഗുനൂരേ… ജു​ഗുനൂരേ…’ എന്നൊരു പാട്ട് ആസ്വാദരുടെ മനസിൽ വല്ലാത്തൊരു ഫീൽ ആണ് കൊണ്ടുവരുന്നത്. ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് മോഹൻ സിത്താര. കെ ജെ സിങ്ങിന്റെ വരികൾ ആലപിച്ചത്, അൻവർ സാദത്ത് ആണ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലാണ് പാട്ടിന് പിന്നാലെ മനോഹരമായ ഓർമകൾ മോഹൻ സിത്താര പങ്കുവച്ചത്.

 

“ഞാൻ പത്മരാജൻ‌ സാറിന്റെ ഇന്നലെ എന്ന പടത്തിന്റെ ബാക്ക്​ഗ്രൗണ്ട് സ്കോർ ചെയ്തിരുന്നു. ആ പടത്തിന്റെ അസോസിയേറ്റ് ആയിരുന്നു ബ്ലെസി. അതിന്റെ റീ റെക്കോർ‌ഡിങ് കഴിഞ്ഞ് ട്രെയിനിൽ ഞാനും ബ്ലെസിയും കൂടി നാട്ടിലേക്ക് വരുമ്പോൾ, അദ്ദേഹം എന്നോട് പറഞ്ഞു. ‘ഞാനൊരു പടം ചെയ്യുന്നുണ്ട്’ എന്ന്. അതിന്റെ സിറ്റുവേഷനും കഥയുമൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ബ്ലെസി എന്നെ വിളിക്കുകയാണ്.

 

‘മോഹൻ ഞാനൊരു പടം ചെയ്യുന്നുണ്ട്. നമുക്കൊന്ന് ഇരിക്കണ്ടേ’ എന്ന് ചോദിച്ചു. അങ്ങനെ തിരുവല്ലയിൽ ഒരു റെസ്റ്റ്ഹൗസിൽ വച്ച് ഞങ്ങൾ കംപോസിങ്ങിന് ഇരുന്നു. ബ്ലെസിയുടെ പടം ആദ്യമായി ഞാൻ ചെയ്യുകയായിരുന്നു. വളരെ സെൻസുള്ള ആളാണ് അദ്ദേഹം. സിനിമയുടെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സംവിധായകനാണ് ബ്ലെസി. ഒരു സിറ്റുവേഷന് വേണ്ടി ഞാൻ ചിലപ്പോൾ രണ്ടോ മൂന്നോ ട്യൂണുകളൊക്കെ ഇടും.

 

മൂന്ന് ട്യൂണിൽ ഒരു ട്യൂൺ ആയിരിക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്നത്. അങ്ങനെയാണ് ഞാനത് ചെയ്യുന്നത്. ചിലർക്ക് ഞാൻ ചെയ്യുന്ന മൂന്ന് ട്യൂണുകളും ഇഷ്ടപ്പെട്ടിട്ട്, ഏതെടുക്കണമെന്ന കൺഫ്യൂഷനിൽ ആയിപ്പോയ സംഭവവുമുണ്ടായിട്ടുണ്ട്. പിന്നെ ബ്ലെസിയുടെ പടങ്ങളെല്ലാം വല്ലാത്ത ഫീലുള്ള പടങ്ങളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പടങ്ങൾക്ക് എനിക്ക് നല്ല പാട്ടുകൾ ഉണ്ടാക്കാൻ പറ്റി.

 

‘കാഴ്ച’യിലെ ‘ജു​ഗുനൂരേ… ജു​ഗുനൂരേ…’ എന്നൊരു പാട്ട് ഉണ്ട്. ആ പാട്ടിന്റെ ​ഗാനരചയിതാവ് വരികൾ എഴുതി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പേര് എനിക്കിപ്പോൾ ഓർമയില്ല. എനിക്കാണെങ്കിൽ ഹിന്ദി ഒരു പിടിയുമില്ല. ഇതെന്താ ഇപ്പോ ദൈവമേ എന്ന് വിചാരിച്ച് ഞാനിരുന്നു. അപ്പോൾ ബ്ലെസി ഉണ്ട് തൊട്ടടുത്ത്. ഈ ​ഗാനരചയിതാവിന് മലയാളവും കുറച്ച് അറിയാം. അങ്ങനെ ​ഗാനരചയിതാവിനോട് ഈ വരികളുടെ അർഥം പറഞ്ഞു തരാൻ പറഞ്ഞു.

 

മിന്നാമിനുങ്ങ് പാറി പറക്കുന്നു എന്നൊക്കെ എന്തെക്കെയോ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞാൻ കണ്ണടച്ച് ഇരുന്ന് അത് കേട്ടു. അങ്ങനെ കണ്ണടച്ചു കൊണ്ട് ആ സമയത്ത് ടേപ്പ് റെക്കോർഡർ ഓൺ ചെയ്തിട്ട് ‘ജു​ഗുനൂരേ… ജു​ഗുനൂരേ…’ എന്ന് പാടി. ആ പാട്ട് അങ്ങനെ ഉണ്ടായതാണ്. ​ഗുജറാത്തിലെ ആ ​ഗ്രാമവും അതൊക്കെ എന്റെ മനസിലിങ്ങനെ പാറി പറന്നു വന്നു. അങ്ങനെ ഉണ്ടാക്കി പോയതാണ് അത്”.- മോഹൻ സിത്താര പറഞ്ഞു.

  • Related Posts

    നിർമലാ സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോ കാണിച്ച് വൻ സൈബർ തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 1.45 കോടി രൂപ

    Spread the love

    Spread the loveകോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പേരിലുള്ള വ്യാജ എ.ഐ. (ഡീപ്ഫേക്ക്) വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് നടത്തിയ വൻ ഓൺലൈൻ തട്ടിപ്പിൽ നടുവണ്ണൂർ സ്വദേശിക്ക് ഒരു കോടി 45 ലക്ഷം രൂപ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ സമാനമായ…

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

    Spread the love

    Spread the loveതിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍…

    Leave a Reply

    Your email address will not be published. Required fields are marked *