പണി പാളി! മന്ത്രി എത്തിയപ്പോൾ ഓഫീസിൽ ആളില്ല; ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

Spread the love

ആലപ്പുഴ: മന്ത്രി എത്തിയപ്പോൾ ജീവനക്കാരെ കാണാത്തതിനെത്തുടർന്ന് ആലപ്പുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. റസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ. വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകലാ നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 

കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 10) ഉച്ചയോടെ കടപ്പുറത്തുള്ള റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിൽ ഉണ്ടാകേണ്ട ജീവനക്കാരെ ആരെയും സ്ഥലത്ത് കാണാത്തതിനെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല നടപടി.

 

അന്വേഷണത്തിൽ ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരിൽ കെ. കമർ, എം.ആർ. രാമാനുജൻ എന്നിവർ മാത്രമാണ് ഹാജർ പുസ്തകത്തിൽ ഒപ്പിട്ടിരുന്നതെന്നും, മാനേജർ വിപിനൻ, ശ്രീകലാ നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി.

 

എന്നാൽ മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് മാനേജറുടെ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയതാണെന്നും, വിപിനൻ, ശ്രീകല, രാമാനുജൻ എന്നിവർ റസ്റ്റ് ഹൗസിലെ മുറിയിലുമാണ് ഭക്ഷണം കഴിച്ചിരുന്നതെന്നുമാണ് ഇവർ അറിയിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഹാജർ രേഖപ്പെടുത്താതിരുന്നതും, ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്ന് മാറിനിന്നതും ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

  • Related Posts

    അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വെടിയേറ്റു മരിച്ചു; ദുരൂഹത തുടരുന്നു

    Spread the love

    Spread the loveകാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. കാട്ടിപ്പള്ളം സ്വദേശി കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. വിദേശത്തായിരുന്ന ഹൈദർ അലി അടുത്തിടെയാണ് അവധിക്കായി നാട്ടിലെത്തിയത്. സംഭവത്തിൽ ആദൂർ…

    ക്ഷേത്രത്തിലേക്കെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ എത്തിച്ച് പീഡനം; രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി 14-കാരൻ, 52-കാരൻ അറസ്റ്റിൽ

    Spread the love

    Spread the loveപത്തനംതിട്ട: ലൈംഗികാതിക്രമത്തിൽനിന്ന് രക്ഷപ്പെടാൻ 14-കാരൻ പോലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യഭവനിൽ ആർ. ശിവാനന്ദൻ (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച സന്ധ്യയ്ക്ക് മലയാലപ്പുഴയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *