ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം

Spread the love

ഡൽഹി: 2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇവർക്ക് കോടതി ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാളുടെ ശാരീരിക വൈകല്യവും ആരോഗ്യസ്ഥിതിയും മുൻനിർത്തിയാണ് കോടതിയുടെ നടപടി.

 

2017-ൽ ബോംബെ ഹൈക്കോടതി പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകൾ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ ഉത്തരവ്. 17 വർഷമായി തടവിൽ കഴിയുന്നതിനാലും, പ്രതികളിൽ ഒരാളുടെ പേര് എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രതിഭാഗം അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

 

എങ്കിലും, നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ പരിശോധിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതികൾക്കുള്ള ജാമ്യവ്യവസ്ഥകളും നിബന്ധനകളും വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി നിർദ്ദേശിച്ചു. കേസിലെ അപ്പീലുകൾ പിന്നീട് വീണ്ടും പരിഗണിക്കും. 2022-ൽ ഗുജറാത്ത് സർക്കാർ മുൻകാലങ്ങളിൽ വിട്ടയച്ച 11 പ്രതികളുടെ മോചനം 2024-ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

  • Related Posts

    ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട് മന്ത്രിയും ടിവികെ നേതാവുമായി ആദവ് അർജുന വിവാഹമോചിതനാകുന്നു. ഡെയ്സി മാർട്ടിനുമായുള്ള 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇരുവരും പരസ്പര സമ്മതപ്രകാരമാണ് ബന്ധം പിരിയുന്നതെന്നാണ് വിവരം. ആദവിന്റെ ഭാര്യ ഡെയ്സിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.…

    മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി

    Spread the love

    Spread the loveമധുര: തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് അധിയമാൻകോട്ട പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ബസിൻ്റെ ജനാലയിലൂടെ…

    Leave a Reply

    Your email address will not be published. Required fields are marked *