മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി

Spread the love

മധുര: തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് അധിയമാൻകോട്ട പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ബസിൻ്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കേസിൽ നിഷാന്തിൻ്റെ സുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷി, പിതാവ് സുരേഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു കവർച്ച. ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. പുതിയ ഷോറൂം ആയതിനാൽ ലോക്കർ സംവിധാനം പൂർണ്ണമായി സജ്ജമാകാതിരുന്നതും രാത്രിയിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും പ്രതിക്ക് സഹായകമായി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം ആഭരണങ്ങൾ നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏൽപ്പിച്ച് മീനാക്ഷിയുടെ സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്.

 

മീനാക്ഷിക്ക് വീട് നിർമ്മാണത്തിനും മറ്റുമായി വൻതുക ആവശ്യമായി വന്നതിനെത്തുടർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ച ഇരുവരും യൂട്യൂബർമാരാണ്. മോഷ്ടിച്ച ആഭരണങ്ങളിൽ ആറ് കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും മാടക്കുളം കുളത്തിന് സമീപമുള്ള കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തു. കവർച്ചാസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും പ്രതിയുടെ വീട്ടിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെത്തിയതായും പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു. ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ വിവരം എന്നിവയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. നേരത്തെ അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതി നവംബർ 29 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

  • Related Posts

    ‘ഇവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു…’ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ!

    Spread the love

    Spread the loveവിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ യാത്രകൾ വർധിക്കുമ്പോൾ, പലപ്പോഴും അതിനോടനുബന്ധിച്ച് ഉയർന്നുവരുന്ന ഒരു പ്രധാന ചർച്ചയാണ് പൊതുസ്ഥലങ്ങളിലെ പെരുമാറ്റമര്യാദകൾ. അടുത്തിടെ വിയറ്റ്‌നാമിലെ വിമാനത്താവളത്തിൽ ഇന്ത്യൻ സഞ്ചാരികൾ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇത് രാജ്യാന്തര…

    ജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറി

    Spread the love

    Spread the loveമുംബൈ ∙ ദക്ഷിണ മുംബൈയിലെ ജൂത കമ്യൂണിറ്റി സെന്ററായ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്നാരോപിച്ചു യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എടിഎസ്) അറസ്റ്റ് ചെയ്തു. നവിമുംബൈയിലെ ഐരോളി സ്വദേശിയായ യഷ് സിങ്ങാണു (20) പിടിയിലായത്.…

    Leave a Reply

    Your email address will not be published. Required fields are marked *