കൊല്ലം ∙ ഉളിയക്കോവിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടൻ മുകുന്ദനെ വീട്ടിലെ ഹാളിൽ വീണു കിടക്കുന്ന നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈസ്റ്റ് പൊലീസ് വാതിൽ തുറന്ന് വീട്ടിൽ കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ദമ്പതികളുടെ മക്കൾ വിദേശത്താണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.





