വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോകൾ അയച്ചു; കോച്ചിങ് സെന്റർ ജീവനക്കാരി പിടിയിൽ

Spread the love

മുംബൈ ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വാട്സാപ് വഴി ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വിഡിയോകളും അയച്ച കോച്ചിങ് സെന്റർ ജീവനക്കാരിയായ ഇരുപത്തിനാലുകാരി പിടിയിൽ. ഇവർക്കെതിരെ പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 2026 ജൂലൈ 14നും 31നും ഇടയിലാണ് കുറ്റകൃത്യം അരങ്ങേറിയതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. നാഗ്പുരിലെ കാംപ്റ്റീയിലുള്ള കോച്ചിങ് സെന്ററിലാണ് സംഭവം.

 

മഹാരാഷ്ട്രയിലെ ഓൾഡ് കാംപ്റ്റീ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിയുമായി ഒരു സ്ത്രീ ജില്ലാ ശിശുസംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ശിശുസംരക്ഷണ സമിതി അധിക‍ൃതരാണ് പൊലീസിനെ സമീപിച്ചത്.

 

കോച്ചിങ് സെന്ററിൽ യുവതി ഏതു മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. എത്ര കുട്ടികൾക്ക് ഇത്തരത്തിൽ വിഡിയോകളും മറ്റും ലഭിച്ചിട്ടുണ്ട് എന്നും ലഭിച്ച സന്ദേശങ്ങൾ ഫോർവേഡ് ചെയ്തതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവതിയുടെ ഫോൺ സീൽ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ ഈ ഫോണിൽനിന്നാണോ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ സാങ്കേതിക തെളിവുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി

    Spread the love

    Spread the loveമുംബൈ ∙ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. തന്റെ രണ്ട് കൂട്ടാളികളെ അടുത്തിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് മുംബൈയിൽ വച്ച് മുതിർന്ന നടനെ ലക്ഷ്യമിടാനുള്ള പദ്ധതിയെ…

    ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം

    Spread the love

    Spread the loveഡൽഹി: 2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇവർക്ക് കോടതി ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *