കള്ള സത്യവാങ്മൂലം നൽകിയ ചേളാരി ആശുപത്രി ഉടമകൾ കുടുങ്ങും, പ്രതികാരം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപനം !

Spread the love

മലപ്പുറം ചേളാരിയിലെ ആശുപത്രി ആക്രമണത്തിൽ പ്രതികളായ എം എസ് എഫ് പ്രവർത്തകരെ സംരക്ഷിക്കാൻ ആശുപത്രി അധികൃതർ കോടതിയിൽ കള്ള സത്യവാങ്മൂലം നൽകിയത് ശുദ്ധ പോക്രിത്തരമാണ്. ഇതു സംബന്ധമായി വാർത്ത തീർച്ചയായും ഞെട്ടിക്കുന്നത് തന്നെയാണ്. എസ് എഫ് ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ ചേളാരി ഡി എം എസ് ആശുപത്രിയിൽ എത്തി എം എസ് എഫ്, യൂത്ത് ലീഗ് പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്നത് സിസിടിവി ദൃശ്യത്തിലൂടെ ഈ ലോകം മുഴുവൻ കണ്ടതാണ്. ആ കാഴ്ച ആശുപത്രി അധികൃതർ കണ്ടില്ലന്നു പറഞ്ഞാൽ, അവർ വല്ല കണ്ണുപൊട്ടൻമാരും ആയിരിക്കണം.

 

ആശുപത്രിയിൽ അക്രമം നടന്നിട്ടില്ലെന്ന് കാണിച്ചാണ് ചേളാരി ഡി എം എസ് ആശുപത്രി അധികൃതർ കോടതിയിൽ ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഈ കള്ള സത്യവാങ്മൂലത്തിൻ്റെ പിൻബലത്തിലാണ് അറസ്റ്റിലായ രണ്ട് എം എസ് എഫ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇത് ഗൗരവമുള്ള ഒരു വിഷയം തന്നെയാണ്. ആശുപത്രി മാനേജ്മെൻ്റിനെ ലീഗ് നേതൃത്വം സ്വാധീനിച്ചതാണ് ഇത്തരം ഒരു സത്യവാങ്മൂലം നൽകാൻ കാരണമായതെന്നത് വ്യക്തമാണ്. ഈ സ്ഥാപനത്തിൽ ഇനിയും ജോലി ചെയ്യണമോ എന്നത് ആത്മാഭിമാനമുള്ള ഇവിടുത്തെ ഡോക്ടർമാരും ജീവനക്കാരും ചിന്തിക്കേണ്ടതുണ്ട്. കാരണം, അവർക്ക് നേരെയുൾപ്പെടെ ഇവിടെ ആക്രമണമുണ്ടായിട്ടുണ്ട്. ഇങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ ലീഗ് അനുകൂല നിലപാട് സ്വീകരിച്ച ആശുപത്രി മാനേജ്മെൻ്റ്, ആശുപത്രിയിൽ ലീഗ് പതാക ഉയർത്തിയാലും അത്‌ഭുതപ്പെടേണ്ടതില്ല.

 

സംഭവസമയം, നിരവധി രോഗികളും കൂട്ടിരിപ്പുകാരും ചേളാരിയിലെ ഈ ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങളും ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജംഷീദ് ബിച്ചാലി തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നിട്ടും, കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതെല്ലാം നിഷേധിച്ചു എങ്കിൽ, എത്രമാത്രം ഇടപെടൽ നടന്നിട്ടുണ്ടാകും എന്നത് നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ.

 

കേരളത്തിൽ ഒരു ഭരണമാറ്റം ഉണ്ടായാൽ, ഇതിന് വലിയ വില ഭാവിയിൽ ആശുപത്രി മനേജ്മെൻ്റ് കൊടുക്കേണ്ടി വരും. അതിൽ ഒരു സംശയവും വേണ്ട. വലിയ വില തന്നെ കൊടുക്കേണ്ടി വരുമെന്നത് മാത്രമല്ല, ഇടതുപക്ഷം അധികാരത്തിൽ വന്നാൽ, ആശുപത്രി മാനേജ് മെൻ്റ് കേസിൽ പ്രതികളാകാനും ജയിലിൽ അടക്കപ്പെടാനുമുള്ള സാധ്യതയും ഏറെയാണ്. ഈ സംഭവത്തിൽ, ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നാണ് സി.പിഎം ഉന്നത നേതാക്കൾ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, എത്ര വർഷം കഴിഞ്ഞാലും ഈ കേസ് വിടാൻ അവർ ഉദ്ദേശിക്കുന്നില്ലന്നത് ഈ പ്രതികരണത്തിൽ നിന്നു തന്നെ വ്യക്തമാണ്.

 

യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ, യു ഡി എഫ് സർക്കാറിന് പ്രത്യേക അന്വേഷണ സംഘത്തെ വെക്കാനും, പിണറായിയുടെ സുരക്ഷാ ജീവനക്കാരെ പ്രതികളാക്കാനും, എഡിജിപി അജിത് കുമാറിനെ സസ്പെൻ്റ് ചെയ്യാനും സാധിച്ചെങ്കിൽ, ഇതേ നിലപാട് ഇടതുപക്ഷം അധികാരത്തിൽ വന്നാൽ സി.പി.എമ്മിനും പിൻതുടരാൻ സാധിക്കും. പുതിയ കീഴ്വഴക്കം സതീശൻ സർക്കാരായിട്ട് ഉണ്ടാക്കി കൊടുത്ത സ്ഥിതിക്ക് ഇക്കാര്യത്തിൽ ഇനി എന്ത് നിലപാട് സ്വീകരിക്കാനും സി.പി.എമ്മിന് ന്യായീകരണമാകും.

 

ആലപ്പുഴയിൽ കെ എസ് യു നേതാക്കൾക്ക് നേരെ പിണറായിയുടെ ഭരണകാലത്തുണ്ടായ പൊലീസ് നടപടിയെ, “ഒരിക്കലും മറക്കാൻ പറ്റാത്ത നടപടി” എന്ന് വിശേഷിപ്പിച്ചാണ് അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി വിഡി സതീശൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

സതീശനും കോൺഗ്രസ്സിനും ആലപ്പുഴയിലെ രക്ഷാപ്രവർത്തനം മറക്കാൻ പറ്റാത്ത മുറിവ് സമ്മാനിച്ചെങ്കിൽ, അതിനേക്കാൾ നൂറിരട്ടി വേദനയാണ്, ചേളാരിയിലെ ആക്രമണം സി.പി.എമ്മിനും എസ്എഫ്ഐക്കും ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭരണം ലഭിച്ചാൽ അവർ എല്ലാവിധത്തിലും ഇതിനെ കൈകാര്യം ചെയ്യുമെന്നത് ഉറപ്പാണ്. അതു കൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്, കള്ള സത്യവാങ് മൂലം നൽകിയവരും, നൽകിക്കാൻ ഇടപെട്ടവരും ഉൾപ്പെടെ സകലരും കുടുങ്ങുക തന്നെ ചെയ്യും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

  • Related Posts

    ചാല സ്വര്‍ണക്കവര്‍ച്ച: ഗൂഢാലോചന പനവിളയിലെ ആഡംബര ഹോട്ടലിൽ, രണ്ട് ദിവസം ട്രയൽ, സ്വർണം വിദഗ്ധമായി ഒളിപ്പിച്ചു?

    Spread the love

    Spread the loveതിരുവനന്തപുരം ∙ ചാല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആസൂത്രകന്‍ എന്നു സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അറസ്റ്റിലായ മറ്റു പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്. ആസൂത്രകന്‍ ജയറാമാണെന്ന് മറ്റു…

    ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസ് സംഘത്തിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി

    Spread the love

    Spread the loveതിരുവനന്തപുരം∙ കഴക്കൂട്ടത്ത് പൊലീസിനെ ആക്രമിച്ച് ലഹരിസംഘം. ഡാന്‍സാഫ് സംഘത്തിന്റെ ബൈക്കിലേക്ക് ജീപ്പിടിച്ചു കയറ്റുകയായിരുന്നു. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്കു പരുക്കേറ്റു. ദീപുരാജ് എന്ന പൊലീസുകാരന്റെ കൈ ഒടിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ചാടി…

    Leave a Reply

    Your email address will not be published. Required fields are marked *