വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു

Spread the love

ശബരിമല: ഭക്തഹൃദയങ്ങളില്‍ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. ശബരിമല മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. മണ്ഡല ഉത്സവത്തിനായി നട തുറന്നതോടെ ഇനി ശബരിമലയിലേക്ക് ഭക്തര്‍ ഒഴുകും. രാവിലെ ഭക്തര്‍ക്കായി കാനനപാത തുറന്നു. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമല നട തുറന്നത്.

 

മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു. അറുപതിനായിരത്തില്‍ അധികം ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ തിരുവാഭരണ ദര്‍ശനത്തിനും തുടക്കമായി.

 

മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമല ദര്‍ശനത്തിന് എത്തും. ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും പതിനാലായിരം പേര്‍ക്ക് തത്സമയ ബുക്കിങിലൂടെയും ദര്‍ശനം നടത്താം.

 

അതേസമയം നിലയ്ക്കലിലെത്തുന്ന സ്വാമിമാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സുരക്ഷാ വിന്യാസമൊരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്വാമിമാര്‍ തിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള അപകടസാധ്യത വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം നിയന്ത്രിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള സ്വാമിമാരുടെ എണ്ണം കൂടിയതിനാല്‍ തിരക്ക് ഓരോ മണിക്കൂറിലും ഉയരുമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളുടെ എണ്ണം 90 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.

  • Related Posts

    ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.എസ്.ഇ.ബി. കബളിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും…

    യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

    Spread the love

    Spread the loveതൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്…

    Leave a Reply

    Your email address will not be published. Required fields are marked *