മുഖംമൂടി ധരിച്ച് ബൈക്കിലെത്തി, ലിഫ്റ്റ് വാഗ്ദാനം; മണിക്കൂറുകൾക്കുള്ളിൽ പൊലീസുകാരൻ മരിച്ചു: നിർണായക ദൃശ്യങ്ങൾ

Spread the love

ചണ്ഡീഗഡ്∙ പഞ്ചാബിൽ പൊലീസുകാരൻ വിനോദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടുപേർ ചേർന്ന് വിനോദിനെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉദ്ധരിച്ച് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജിതിയ ആരോപിച്ചു.

 

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘തെഹ്‌രീകെ താലിബാൻ ഹിന്ദുസ്ഥാൻ’ എന്ന ഭീകരസംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘‘തെരുവുകളിലല്ല, വീടുകളിൽ കയറിയാകും ഇനി ഞങ്ങൾ കൂടുതൽ ചോര വീഴ്ത്തുക’’– എന്നൊരു പോസ്റ്ററും സംഘടനയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പോസ്റ്ററിന്റെ ആധികാരികത പഞ്ചാബ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

ഗുർദാസ്പുരിലെ മാൻകൗർ ബൈപ്പാസിന് സമീപത്തുനിന്നാണ് വിനോദ് കുമാറിന്റെ (42) മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു. സുജൻപുർ പൊലീസ് സ്റ്റേഷനിൽ വയർലെസ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു വിനോദ്. ഒരു പരിശീലന പരിപാടിക്കായി ഇദ്ദേഹം സംഗ്രൂരിലേക്ക് പോയിരുന്നു. തന്നെ കൂട്ടിക്കൊണ്ടുവരാൻ ബൈപ്പാസിന് സമീപം എത്തണമെന്ന് ഞായറാഴ്ച രാത്രി വിനോദ് സഹോദരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. എന്നാൽ വിനോദ് പറഞ്ഞ സ്ഥലത്ത് സഹോദരൻ എത്തിയെങ്കിലും വിനോദിനെ കണ്ടെത്താനായില്ല. പിന്നാലെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബൈപ്പാസിന് സമീപം വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.

 

പഞ്ചാബിൽ അടുത്തകാലത്തായി പൊലീസുകാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണം നടക്കുന്നുണ്ട്. ഈ വർഷം മാത്രം ഒരു ഹോം ഗാർഡ് ഉൾപ്പെടെ അഞ്ച് പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

  • Related Posts

    രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്

    Spread the love

    Spread the loveരാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോൾ പിരിവ് ഒക്ടോബർ മാസത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 6,640 കോടി രൂപയിലെത്തി. മുൻവർഷം ഒക്ടോബറിൽ ലഭിച്ച 5,715 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.…

    ‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി

    Spread the love

    Spread the loveമുംബൈ ∙ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. തന്റെ രണ്ട് കൂട്ടാളികളെ അടുത്തിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് മുംബൈയിൽ വച്ച് മുതിർന്ന നടനെ ലക്ഷ്യമിടാനുള്ള പദ്ധതിയെ…

    Leave a Reply

    Your email address will not be published. Required fields are marked *