ചാലയിലെ സ്വർണക്കവർച്ച; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ കണ്ടെത്തി! സ്ഥലം കാട്ടിക്കൊടുത്തത് പ്രതി

Spread the love

തിരുവനന്തപുരം ∙ ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കവർന്ന 2 കിലോയോളം സ്വർണത്തിൽ 146 പവൻ വെള്ളായണി ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ അനൂപാണ് സ്വർണം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്. 2 കിലോ സ്വർണം നഷ്ടമായെന്ന പരാതി കളവാണെന്നും കഴിഞ്ഞ ദിവസം വയനാട്ടിൽ കാറിൽ നിന്നു പിടിച്ചെടുത്ത 450 ഗ്രാം മാത്രമേ കവർന്നിട്ടുള്ളു എന്നുമുള്ള പ്രതികളുടെ വാദം കളവാണെന്നു വ്യക്തമായി. വീണ്ടെടുത്ത സ്വർണത്തിന്റെ അളവ് ഇതോടെ 202 പവൻ ആയി.

കേസിലെ പ്രതികളായ അമോൽ, അനിൽ, അനൂപ് രാജ്, ആന്റണി, ദിലീപ്, ശ്രാവൺ എന്നിവരെ പൊലീസ് ചോദ്യം ചെയ്തപ്പൊഴാണ് സ്വർണം കുഴിച്ചിട്ട വിവരം പുറത്തുവന്നത്. പ്രതികളെ 7 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പൊലീസ് ഉറപ്പിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നോട്ടിസ് നൽകി അയച്ചു. കവർച്ചയുടെ പ്രധാന ആസൂത്രകൻ ജയറാമാണെന്ന് അനൂപും അമോലും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണു പൊലീസിന്റെ നീക്കം. കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ നന്ദകുമാർ പൊലീസിനെ സമീപിക്കില്ലെന്ന പ്രതികളുടെ കണക്കുകൂട്ടൽ തെറ്റിയതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. കവർച്ചയ്ക്കു ശേഷം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലൂടെ നീങ്ങിയ പ്രതികൾ യാത്രയ്ക്കിടെ സ്വർണം വിറ്റതായാണു സൂചന. നന്ദകുമാറിന്റെ ബിസിനസ് തങ്ങൾക്ക് വെല്ലുവിളിയായതാണു കവർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് അമോൽ പൊലീസിനോടു വെളിപ്പെടുത്തി.

 

 

  • Related Posts

    ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം

    Spread the love

    Spread the loveആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.എസ്.ഇ.ബി. കബളിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും…

    യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

    Spread the love

    Spread the loveതൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്…

    Leave a Reply

    Your email address will not be published. Required fields are marked *