സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

പാനൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് ഓട്ടോറിക്ഷയിൽ വെച്ച് അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടിക ഐ.കെ.ബി. റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി. ഇബ്രാഹിം (64) ആണ് പിടിയിലായത്. പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച (നവംബർ 16) രാത്രിയോടെ പൊന്ന്യം പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർഥികൾ ഇബ്രാഹിമിന്റെ ഓട്ടോറിക്ഷയിൽ കയറിയപ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ പ്രതി തന്റെ മൊബൈൽ ഫോണിലൂടെ കുട്ടികൾക്ക് അശ്ലീല വീഡിയോ കാണിക്കുകയും, ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദം കേൾപ്പിക്കുകയുമായിരുന്നു. വഴിയിലിറങ്ങിയ വിദ്യാർഥികൾ സമീപത്തെ വ്യാപാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാപാരി ഉടൻതന്നെ പാനൂർ പോലീസിൽ വിവരമറിയിച്ചു.

 

പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, അവ്യക്തമായി കാണപ്പെട്ട ഓട്ടോറിക്ഷയെ ഏറെ പരിശ്രമിച്ചാണ് തിരിച്ചറിഞ്ഞത്. തുടർന്ന് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ. റജിലേഷ്, സി.പി.ഒ. ഷംസീർ, ഡ്രൈവർ ഷൈൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ഇബ്രാഹിം നേരത്തെയും വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *