വിരമിച്ച നാവികർക്ക് ആശ്വാസം: 75 പിന്നിട്ടവർക്കെല്ലാം ഒരു ലക്ഷം വീതം ലഭിക്കും

Spread the love

കാസർകോട്: കപ്പൽ ജോലിയിൽ നിന്ന് വിരമിച്ച റേറ്റിംഗ് വിഭാഗത്തിലെ 75 വയസ്സ് പിന്നിട്ട മുഴുവൻ ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം ഒറ്റത്തവണ ക്ഷേമാശ്വാസമായി നൽകാൻ മുംബൈ ആസ്ഥാനമായുള്ള സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റിയുടെ കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് യോഗം തീരുമാനിച്ചു. 2026 ജനുവരി ഒന്നിന് ശേഷം 75 പൂർത്തിയാകുന്നവർക്ക് മാത്രം എന്ന നിബന്ധനയോടെ ഈ ക്ഷേമാശ്വാസ തുക നൽകിവരുന്നതിനെതിരെ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സിഫെയറേഴ്സ് ഓഫ് ഇന്ത്യയും കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബും വിവിധ സംസ്ഥാനങ്ങളിലെ വിരമിച്ച നാവികരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്നാണ് നിബന്ധനകളില്ലാതെ 75 പിന്നിട്ട എല്ലാവർക്കും ആനുകൂല്യം നൽകാൻ എസ്.ഡബ്ല്യു.എഫ്.എസ്. തീരുമാനിച്ചത്.

 

മുൻ തീരുമാനമനുസരിച്ച് 2026-ന് മുൻപ് 75 പൂർത്തിയായ നൂറിലധികം കപ്പൽ ജീവനക്കാർ ഈ പദ്ധതിയുടെ ആനുകൂല്യത്തിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ ഭേദഗതി ചെയ്ത പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ നൂറുകണക്കിന് മുൻകാല കപ്പൽ ജീവനക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് നുസി ജനറൽ സെക്രട്ടറി മിലിന്ദ് കന്റാൽഗോൺക്കാർ അറിയിച്ചു. നിലവിൽ 75 ഉം അതിന് മുകളിലും വയസ്സ് പൂർത്തിയായിട്ടുള്ളവർക്കും, തുടർന്നുള്ള വർഷങ്ങളിൽ 75 പൂർത്തിയാകുന്ന നിരവധി പേർക്കും ഈ പട്ടികയിൽ ഇടം നേടാനാകും. 75 പൂർത്തിയാകുന്ന മുറയ്ക്ക് അതത് വർഷം അപേക്ഷ നൽകാനാവുമെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടിയും ജനറൽ സെക്രട്ടറി യു.കെ. ജയപ്രകാശും വ്യക്തമാക്കി.

 

അപേക്ഷിക്കേണ്ട വിധം

നിർദിഷ്ട ഫോറത്തിൽ വേണം അപേക്ഷകൾ സമർപ്പിക്കാൻ. സി.ഡി.സി. ബുക്കിന്റെ പേജുകൾ, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ്, ക്രോസ് ചെയ്ത ഒരു ചെക്ക് ലീഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷാ ഫോറവും ലൈഫ് സർട്ടിഫിക്കറ്റ് ഫോറവും കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ നിന്ന് സൗജന്യമായി ലഭിക്കും. ഫോൺ നമ്പറുകൾ: 7994020011, 9447692439.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *