ആശുപത്രി ഉടമയെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടി; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Spread the love

സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗവും കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാനെ പേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കഠിനകുളം സ്വദേശിയാണ് ഇയാൾ.

 

തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലോർഡ്സ് ആശുപത്രിയുടെ ഉടമയായ ഡോക്ടറെയാണ് സുഹൈൽ ഷാജഹാൻ ബ്ലാക്ക് മെയിൽ ചെയ്തത്. ആശുപത്രിയിലെ ശോച്യാവസ്ഥ സംബന്ധിച്ച ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഈ വാർത്ത പുറത്തുവിടാതിരിക്കാൻ പത്ത് ലക്ഷം രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

 

തുടർന്ന് ആശുപത്രി അധികൃതർ വിവരം പേട്ട പോലീസിനെ അറിയിച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാനായി വിളിപ്പിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ സുഹൈൽ ഷാജഹാൻ പണം കൈപ്പറ്റുകയായിരുന്നു. പണം വാങ്ങിയ ഉടൻ തന്നെ ആശുപത്രി അധികൃതർ ഇയാളെ മുറിയിൽ പൂട്ടിയിടുകയും തുടർന്ന് സ്ഥലത്തെത്തിയ പേട്ട പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. എകെജി സെന്റർ ആക്രമണ കേസ് ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പ്രതിയാണ് സുഹൈൽ ഷാജഹാൻ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *