ക്രിമിനൽ കേസുകളിൽ പ്രതി; സിപിഎം നേതാവ് ഐ.പി.ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

Spread the love

തിരുവനന്തപുരം∙ സിപിഎം നേതാവ് ഐ.പി.ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നാലു കേസുകളില്‍ പ്രതിയായതോടെയാണ് പാളയം ലോക്കല്‍ സെക്രട്ടറിയായ ഐ.പി.ബിനുവിനെ വഞ്ചിയൂര്‍ പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇന്നലെ രാത്രി വഞ്ചിയൂര്‍ എസ്‌ഐയാണു വീട്ടിലെത്തി ഇക്കാര്യം അറിയിച്ചതെന്ന് ബിനു സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

ഒരു തരത്തിലുള്ള ക്രിമിനല്‍ പ്രവൃത്തികളും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ കേസില്‍ മാത്രം പ്രതിയായ തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഭരണകൂട പ്രതികാരമാണെന്നും ബിനു പറയുന്നു. ഇ.ഡി ആക്രമണക്കേസില്‍ തന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയ പൊലീസിനു തിരിച്ചടി കിട്ടിയതിന്റെ നാണക്കേട് മാറ്റാനുള്ള നീക്കമാണിതെന്നും ബിനു വ്യക്തമാക്കി. ഉന്നതങ്ങളിലെ ഗൂഢാലോചനകളും ആര്‍എസ്എസ് പോലുള്ള സംഘടനകളെ പ്രീതിപ്പെടുത്താനും ആയിരിക്കും ഇങ്ങനെ ഒരു ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്നും ബിനു വിമര്‍ശിക്കുന്നു.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *