സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; നാല് ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി!

Spread the love

സൗദി അറേബ്യയിൽ മയക്കുമരുന്ന് പരിശോധന കൂടുതൽ കർശനമാക്കിയതോടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലക്ഷക്കണക്കിന് ലഹരി ഗുളികകൾ പിടികൂടി. രാജ്യത്തെ ഏറ്റവും വലിയ കര തുറമുഖവും ജോർദാൻ അതിർത്തിയിലെ മുഖ്യ കവാടവുമായ അൽ ഹദീത ബോർഡർ പോർട്ടിലാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. വടക്കൻ കര അതിർത്തി പോർട്ട് വഴിയെത്തിയ ഒരു ട്രക്കിലെ വാണിജ്യ ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വൻ ലഹരി ശേഖരം അധികൃതർ കണ്ടെത്തിയത്.

 

സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി നൽകിയ വിവരപ്രകാരം, സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 4,13,450 ആംഫെറ്റമൈൻ ഗുളികകളാണ് പിടിച്ചെടുത്തത്. ടിന്നിലടച്ച ‘ഫാവ ബീൻസ്’ ശേഖരത്തിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഈ ലഹരിവസ്തുക്കൾ. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗവുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ഈ വൻ കള്ളക്കടത്ത് ശ്രമം തടയാനും പ്രതികളെ പിടികൂടാനും സാധിച്ചത്.

  • Related Posts

    അബുദാബി കൂട്ടത്തല്ല് കേസിലെ പ്രതികൾ ജയിലിൽ കിടക്കേണ്ട; പകരം ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveഅബുദാബി∙ തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട എട്ട് പേരുടെ തടവുശിക്ഷ അബുദാബി കോടതി ഒഴിവാക്കി. കക്ഷികൾ തമ്മിലുള്ള അനുരഞ്ജന കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുശിക്ഷയ്ക്ക് പകരം ഓരോരുത്തർക്കും 1,50,000 ദിർഹം വീതം പിഴ ചുമത്തിയത്. തുടർന്ന്…

    യുഎഇയിൽ സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്; എങ്കിലും ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിനരികെ

    Spread the love

    Spread the loveയുഎഇ വിപണിയിൽ ചൊവ്വാഴ്ച (നവംബർ 17) രാവിലെ സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിന് സമീപത്താണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ…

    Leave a Reply

    Your email address will not be published. Required fields are marked *