മസാലപ്പൊടികളോടു വിടപറയാം! വരുന്നൂ ഗുണവും മണവുമേറെയുള്ള പുത്തൻ താരം

Spread the love

മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, സാമ്പാർപൊടി എന്നിവയെല്ലാം ചെറിയ ചെറിയ ഡപ്പികളിലാക്കി അടുക്കളയിൽ കയ്യെത്തും ദൂരത്ത് വയ്ക്കുന്നതാണ് ഇന്നും നമ്മുടെ രീതി. എന്നാൽ, ഈ പൊടികൾക്കൊരു പ്രശ്നമുണ്ട്; ഈർപ്പം തട്ടിയാൽ കട്ട പിടിക്കും, കുറേ നാൾ കഴിഞ്ഞാൽ മണം പോകും. സൂക്ഷിച്ചില്ലെങ്കിൽ പൂപ്പലും വരും. ഇതിനു ശാസ്ത്രം കണ്ടെത്തിയ പരിഹാരമാണ് ദ്രാവകരൂപത്തിലുള്ള സുഗന്ധവ്യഞ്ജനസത്ത് അഥവാ ലിക്വിഡ് സ്പൈസ് എക്സ്ട്രാക്റ്റ്.

 

സോൾവന്റ് എക്സ്ട്രാക്‌ഷൻ, സൂപ്പർ ക്രിട്ടിക്കൽ കാർബൺ ഡയോക്സൈഡ് എക്സ്ട്രാക്‌ഷൻ, സ്റ്റീം ഡിസ്റ്റിലേഷൻ തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങളിലൂടെ സുഗന്ധവ്യഞ്ജനത്തിന്റെ സത്തും മണം നൽകുന്ന എണ്ണകളും എരിവും രുചിയും നിറവും നൽകുന്ന ഘടകങ്ങളുമെല്ലാം സാന്ദ്രീകരിച്ച് ദ്രാവകരൂപത്തിലാക്കുന്നു. സ്‌പൈസ് ഒലിയോറെസിൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സത്ത് വളരെ ചെറിയ അളവിൽ മതി വലിയ അളവു പൊടിക്ക് തുല്യമായ സ്വാദു ലഭിക്കാൻ. ഈ സാങ്കേതികവിദ്യയെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോയാണ്, പല സുഗന്ധവ്യഞ്ജനങ്ങളുടെ സത്തുകൾ കൃത്യമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത്, പരമ്പരാഗത പൊടിക്കൂട്ടുകൾക്ക് (ഗരംമസാല, സാമ്പാർപൊടി പോലുള്ളവ) പകരമാകുന്ന ദ്രാവകക്കൂട്ട് വികസിപ്പിച്ചിരിക്കുന്നത്.

 

ദ്രാവകക്കൂട്ടിന് ഒട്ടേറെ മേന്മകളുണ്ട്. ദ്രാവകമാധ്യമത്തിൽ പൊതിഞ്ഞു നിൽക്കുന്നതിനാൽ ഓക്സിഡേഷനും ബാഷ്പീകരണവും കുറവാണ്. സ്വാദും മണവും വളരെക്കാലം നിലനിൽക്കും. കറിയിൽ ഒഴിക്കുമ്പോൾ എല്ലായിടത്തും ഒരുപോലെ കലരുന്നതിനാൽ ഓരോ തുള്ളിയിലും ഒരേ സ്വാദ് ഉറപ്പാക്കാം. വൻകിട ഭക്ഷ്യോൽപാദന യൂണിറ്റുകൾക്ക് ഇതു വളരെ പ്രധാനമാണ്.

 

ദ്രാവകമായതിനാൽ കട്ട പിടിക്കുന്ന പ്രശ്നം പൂർണമായും ഇല്ലാതാകുന്നു. ജലാംശം കുറവാണെന്നതും യൂജിനോൾ, തൈമോൾ, ക്യാപ്സൈസിൻ പോലുള്ള സ്വാഭാവിക ആന്റി മൈക്രോബിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതും സൂക്ഷ്മാണുബാധയ്ക്കു സാധ്യത കുറയ്ക്കുന്നു. സൂക്ഷിപ്പു കാലം കൂടുതലാണെന്നത് കയറ്റുമതിക്കും ദീർഘദൂര വിതരണത്തിനും ഗുണകരം. സാന്ദ്രിത രൂപ മായതിനാൽ സംഭരണ, ഗതാഗതച്ചെലവുകളും ഗണ്യമായി കുറയും.

 

ലിക്വിഡ് സ്‌പൈസ് ബ്ലെൻഡ് ഉപയോഗിച്ചുണ്ടാക്കിയ സാമ്പാർ, ചനമസാല, രസം എന്നിവ കൃത്യമായ അളവിൽ, എളുപ്പത്തിൽ, യഥാർഥ സ്വാദിൽ പാചകം ചെയ്യാൻ കൂട്ടുകൾ സഹായകമാകും. ചെറിയൊരു തുള്ളി മതി, വലിയ അളവ് പൊടിക്കു പകരം. ഭക്ഷ്യസംസ്കരണ വ്യവസായത്തിൽ സോസുകൾ, മാരിനേഡുകൾ, റെഡി-ടു-കുക്ക് കിറ്റുകൾ, ഇൻസ്റ്റന്റ് ഫുഡ്, സ്നാക്ക് സീസണിങ്, റസ്റ്ററന്റ് ഗ്രേഡ് സ്പൈസ് ബേസുകൾ എന്നിവയിലെല്ലാം ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം. കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കുന്ന സ്ഥിരതയുള്ളതിനാൽ കയറ്റുമതി വിപണിക്കും ഏറെ യോജ്യം.

 

ഈ സാങ്കേതികവിദ്യ കേവലം ഗവേഷണഫലമായി ഒതുങ്ങുന്നില്ല. കോഴിക്കോട് ആസ്ഥാനമായ ഐസിഎആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് വികസിപ്പിച്ചെടുത്ത സാമ്പാർ, രസം, ചനമസാല, ഗരംമസാല, ചായമസാല എന്നിവയുടെ ‘ദ്രാവക സത്ത് സാങ്കേതികവിദ്യ’ കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനായ കുടുംബശ്രീക്ക് കൈമാറിക്കഴിഞ്ഞു. ഇതുവഴി കേരളത്തിലെ വനിതാ സംരംഭകർക്കും ചെറുകിട ഉൽപാദന യൂണിറ്റുകൾക്കും പുതിയൊരു വരുമാന സാധ്യത തുറക്കുകയാണ്.

  • Related Posts

    മകളുടെ മരണവും ചെരുപ്പിടില്ലെന്ന വിജയ് ആന്റണിയുടെ തീരുമാനവും; ഇന്നും ധരിക്കുന്നത് അവളുടെ വാച്ച്; പൊട്ടിക്കരഞ്ഞ് ഭാര്യ

    Spread the love

    Spread the loveസംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ മരണം സിനിമാലോകത്തേയും ആരാധകരെ ഇന്നും വേദനിപ്പിക്കുന്നതാണ്. മകളുടെ മരണത്തില്‍ നിന്നും വിജയ് ആന്റണി ഇന്നും മുക്തനായിട്ടില്ലെന്നതാണ് വാസ്തവം. മകളുടെ മരണ ശേഷം വിജയ് ആന്റണി ചെരുപ്പ് ഉപേക്ഷിച്ചതിനെക്കുറിച്ചും മകളുടെ വാച്ച്…

    ‘ആരതിയെ ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു, ചെറിയ സൗന്ദര്യപ്പിണക്കം മാത്രം’; ഡിവോഴ്‌സ് വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി റോബിന്‍

    Spread the love

    Spread the loveതാനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പങ്കുവെക്കുകയാണ് ബിഗ് ബോസ് താരം. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ വിശദീകരണം. ആ വാക്കുകളിലേക്ക്:   ”ഇതൊക്കെ…

    Leave a Reply

    Your email address will not be published. Required fields are marked *