‘പ്ലീസ്, ചുണ്ടിൽ ഒരു ചുംബനം തരൂ’; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

Spread the love

ഉദയ്പുർ: വിദേശ വനിതയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ജസ്റ്റ്‌കെത്ത് എന്ന തായ്-ഫ്രഞ്ച് യൂട്യൂബറായ യുവതിയെയാണ് 23-കാരനായ അഫ്താബ് (ഗബ്രു) എന്ന യുവാവ് ശല്യം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. നഗരത്തിലെ ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും ഇയാൾ അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

 

വിദേശ വനിതാ വിനോദസഞ്ചാരിയുമായി ബന്ധപ്പെട്ട സംഭവമായതിനാലും സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്തും കേസ് അതീവ പ്രാധാന്യത്തോടെ പരിഗണിച്ചെന്ന് ഉദയ്പുർ പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്ന 150-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഉദയ്പുർ സ്വദേശിയാണ് അറസ്റ്റിലായ അഫ്താബ്.

 

നവംബർ 16-നാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തുടക്കമായത്. ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഒരാൾ പതിവായി അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ കോൺസ്റ്റബിൾ ഹിതേന്ദ്ര സിങ്ങിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് തായ്-ഫ്രഞ്ച് യൂട്യൂബർ ജസ്റ്റ്‌കെത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നത്. ദൃശ്യത്തിലെ യുവാവാണ് വിനോദസഞ്ചാരികളെ ശല്യം ചെയ്തിരുന്നതെന്ന് ഇതോടെ പോലീസ് കണ്ടെത്തി.

 

ജസ്റ്റ്‌കെത്ത് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയാണ് ഇവർക്കെതിരെ യുവാവിന്റെ അതിക്രമമുണ്ടായത്. തിരക്കേറിയ പൊതുസ്ഥലത്ത് വെച്ച് ഇയാൾ യുവതിയോട് ചുംബനം ആവശ്യപ്പെടുകയായിരുന്നു. ‘ഒരു ചുംബനം തരൂ, ചുണ്ടിൽ ഒരു ചുംബനം തരൂ’ എന്ന് ഇയാൾ യുവതിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പലതവണ വിസമ്മതിച്ചിട്ടും ഇയാൾ ആവശ്യം ആവർത്തിച്ചു. പിന്നീട് ഒരു ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചപ്പോൾ യുവതി സമ്മതിച്ചു. മടങ്ങിപ്പോകുന്നതിനിടെ യുവാവ് ഹസ്തദാനത്തിനായി കൈനീട്ടിയപ്പോൾ യുവതി മുഷ്ടി ചുരുട്ടി ‘ഫിസ്റ്റ് ബംപ്’ ആണ് നൽകിയത്.

 

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ജസ്റ്റ്‌കെത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 60 ലക്ഷത്തിലേറെ പേരാണ് കണ്ടത്. സ്ത്രീകളുടെ സുരക്ഷ, ഒരാളുടെ സമ്മതം, വ്യക്തിപരമായ അതിരുകൾ എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്കും ദൃശ്യങ്ങൾ വഴിവെച്ചു. ‘കുറഞ്ഞപക്ഷം അയാൾ ചോദിക്കുകയെങ്കിലും ചെയ്തു’ എന്ന കുറിപ്പോടെയാണ് ജസ്റ്റ്‌കെത്ത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

  • Related Posts

    12 വയസ്സുകാരി ഉള്ളിൽ ഉറങ്ങിക്കിടക്കവെ കാർ മോഷ്ടിച്ചു; 230 കിലോമീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തി,ദുരൂഹത

    Spread the love

    Spread the loveചെന്നൈ: 12 വയസ്സുകാരി ഉള്ളിൽ ഉറങ്ങി കിടക്കവെ കാർ മോഷ്ടിക്കപ്പെട്ടു. ചെന്നൈക്ക് സമീപമുള്ള ഗുഡുവഞ്ചേരിയിലാണ് സംഭവം. പെൺകുട്ടിയെ 230 കിലോമീറ്റർ അകലെയുള്ള സിർകാഴിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വല്ലഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിന്…

    50 കോടി മുടക്കി, ഒരു വിട്ടിലേക്ക് ഒരൊറ്റ ദിവസം വാങ്ങിയത് മൂന്ന് റോൾസ് റോയിസ്, ഇന്ത്യയിലെ തന്നെ വമ്പൻ ‘ഡീൽ’

    Spread the love

    Spread the loveഒരു ദിവസം തന്നെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന റോൾസ് റോയിസിന്റെ മൂന്ന് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു കുടുംബം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇ.വി.ഹോംസ്, ഇ.വി.ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമകളുടെ കുടുംബമാണ് മൂന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *