50 മീറ്റർ ഉയരത്തിൽ ക്രെയിൻ; തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ വട്ടംകറങ്ങി വിമാനങ്ങൾ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനപാതയിൽ ക്രെയിൻ ഉയർന്നുനിന്നത് അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. ലാൻഡ് ചെയ്യാനെത്തിയ രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ഇറങ്ങാനാകാതെ ആകാശത്ത് വട്ടംകറങ്ങേണ്ടി വന്നു. ചൊവ്വാഴ്ച (നവംബർ 17) വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

 

ദേശീയപാതയിൽ മുട്ടത്തറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള പറമ്പിലാണ് കൂറ്റൻ ക്രെയിൻ നിർത്തിയിട്ടിരുന്നത്. വള്ളക്കടവ് ഭാഗത്തുള്ള റൺവേ 32-ന്റെ വ്യോമപാതയിൽ ഏതാണ്ട് 50 മീറ്ററോളം ഉയരത്തിലാണ് (16 നില കെട്ടിടത്തിന്റെ ഉയരത്തിൽ) ക്രെയിനിന്റെ ബൂം ഉയർന്നുനിന്നിരുന്നത്. ഇത് വലിയൊരു ദുരന്തഭീഷണിയാണ് ഉയർത്തിയത്. വ്യോമസേനയുടെ എ.748 സൈനിക വിമാനവും തൊട്ടുപിറകെ മാലദ്വീപിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോയുടെ 6E1130 വിമാനവുമാണ് ലാൻഡിംഗിനായി എത്തിയത്.

 

എന്നാൽ വിമാനപാതയിൽ അജ്ഞാത വസ്തു ഉയർന്നുനിൽക്കുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയും, അവർ ഉടൻ തന്നെ വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വിമാനത്താവളത്തിന് സമീപത്തെ പറമ്പിൽ ക്രെയിൻ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധപ്പെട്ടവർ സ്ഥലത്തെത്തി ക്രെയിനിന്റെ ബൂം താഴ്ത്തി. ഈ സുരക്ഷാ നടപടികൾക്ക് ശേഷമാണ് വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി…

    കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യണോ? ഈ കോഴ്സ് പഠിക്കൂ, പ്രായപരിധിയില്ല

    Spread the love

    Spread the loveവിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD)…

    Leave a Reply

    Your email address will not be published. Required fields are marked *