തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം

Spread the love

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും.

 

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു, പക്ഷേ അവ നിങ്ങളുടെ വാട്സ്ആപ്പ് കോള്‍ ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടും.

 

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ എങ്ങനെ തടയാം

 

Settings > Privacy > Calls > ‘Silence Unknown Callers’ എന്നത് ഓണ്‍ ചെയ്യുക.

 

തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ത്താണ് സ്പാം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ക്കും നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കാത്ത വിധം ഇത് മാറ്റാം.

 

ചെയ്യേണ്ട വിധം: Settings > Privacy > Groups > ‘Everyone’ എന്നതിന് പകരം ‘My Contacts’ എന്നത് തെരഞ്ഞെടുക്കുക.

 

അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ തടയാന്‍ Settings > Privacy>advanced>block unknown account messages എന്നത് തെരഞ്ഞെടുക്കാം

 

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റാരെങ്കിലും ഹാക്ക് ചെയ്യുന്നത് തടയാന്‍ ഒരു 6 അക്ക പിന്‍ നമ്പറിലൂടെ അക്കൗണ്ടിന് ഇരട്ടി സുരക്ഷ നല്‍കാം.

 

ഇതിനായി Settings > Account > Two-step verification > Enable ചെയ്യുക.

  • Related Posts

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള…

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *