കറുത്ത തുണിയിൽ പൊതിഞ്ഞ് ഷൂവിനുള്ളിൽ 1467 ഗ്രാം സ്വർണമിശ്രിതം; കരിപ്പൂരിൽ വൻ സ്വർണവേട്ട

Spread the love

കൊണ്ടോട്ടി: കരിപ്പൂരിൽ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ പാതിരിയോട് സ്വദേശി അസ്സുവിനെ (47) കരിപ്പൂർ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. 1467 ഗ്രാമോളം തൂക്കം വരുന്ന സ്വർണമിശ്രിതമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

 

ചൊവ്വാഴ്ച (നവംബര് 17) പുലർച്ചെ 1.45-ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പ്രതി കരിപ്പൂരിൽ വിമാനമിറങ്ങിയത്. ധരിച്ചിരുന്ന ഷൂവിനുള്ളിൽ രണ്ട് സോളുകളിലായി കറുത്ത തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. ഒരു ഷൂവിന്റെ സോളിൽ 733.6 ഗ്രാമും, അടുത്തതിൽ 733.4 ഗ്രാമും വീതമാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണവും പ്രതിയെയും തുടർനടപടികൾക്കായി കരിപ്പൂർ പൊലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *