തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി

Spread the love

ചവറ (കൊല്ലം) ∙ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചികിത്സപ്പിഴവെന്നു പരാതി. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മിയാണ് (42) മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടെ സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസ്സം മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്.

 

വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഐസിയുവിലേക്ക് മാറ്റിയശേഷം 17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വെൺമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ് അനിൽകുമാർ വിദേശത്താണ്.

 

ചവറ പട്ടത്താനം വിളയിൽ വീട്ടിൽ ലീലാമ്മയുടെയും പരേതനായ ശിവശങ്കരപ്പിള്ളയുടെയും മകളാണ് മരിച്ച ഉദയലക്ഷ്മി. മകൻ: രഘുനന്ദൻ. മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ പിഴവാണെന്നു ബന്ധുക്കൾ ആരോപിച്ചു. ശ്വാസംമുട്ടൽ മാറുന്നതിന് ട്യൂബ് ഘടിപ്പിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായെന്നും ശസ്ത്രക്രിയയിലും തുടർചികിത്സയിലും പിഴവുണ്ടായിട്ടില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ചികിത്സാ രേഖകൾ പൊലീസിനു കൈമാറിയെന്നും വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *