ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയുടെ കൊലപാതകം; ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ വലയിലാക്കി പൊലീസ്

Spread the love

മുംബൈ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നേപ്പാൾ സ്വദേശി യഷ് ഥാപ്പെയെയാണ് ഗോവയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 71-കാരിയായ മഹേശ്വരി രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിലാണ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതി വലയിലായത്.

 

ലഹരിമരുന്നിന് അടിമയായ പ്രതി പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മക്കളെല്ലാം വിദേശത്തായതിനാൽ മഹേശ്വരി രാമചന്ദ്രൻ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഈ മാസം 11-നാണ് ഇവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. മഹേശ്വരിയുടെ ഫ്ലാറ്റിന് സമീപം തന്നെ താമസിച്ചിരുന്ന യഷ് ഥാപ്പെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഗോവയിൽ നിന്ന് പിടികൂടിയത്.

  • Related Posts

    ഒരേ വധു, രണ്ട് ഭർത്താക്കന്മാർ; തൂത്തുക്കുടിയിൽ വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ

    Spread the love

    Spread the loveതൂത്തുക്കുടി: അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിൽ നിന്ന് പോയ ഭാര്യയെ അന്വേഷിച്ചെത്തിയ യുവാവ്, അതേ യുവതിയുടെ മറ്റൊരു ഭർത്താവിനെ ഭാര്യവീട്ടിൽ വെച്ച് കണ്ടുമുട്ടിയതോടെ വൻ വിവാഹ തട്ടിപ്പ് സംഘത്തിന്റെ കള്ളി വെളിച്ചത്തായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിലാണ് സിനിമാക്കഥകളെ…

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    Leave a Reply

    Your email address will not be published. Required fields are marked *