700 കോടിയുടെ ലഹരിവേട്ട; ചെന്നൈയിൽ 70 കിലോ ഹെറോയിൻ പിടികൂടി

Spread the love

ചെന്നൈ: ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ചെന്നൈയിൽ 70 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇതിന് 700 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐസ്‌ക്രീം വാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.

 

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മാധവവരത്തെ ഐസ് ഫാക്ടറിക്ക് സമീപം ഐസ് കയറ്റാൻ നിർത്തിയിട്ടിരുന്ന വാഹനം ഡി.ആർ.ഐ സംഘം തടയുകയായിരുന്നു. ഫ്രീസറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പൊതികൾ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

ചെന്നൈയിൽ താമസക്കാരും തെക്കൻ തമിഴ്നാട് സ്വദേശികളുമായ അബ്ദുൾ ശുക്കൂർ, ഷഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ആലന്തൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിനായി അജ്ഞാതരായ ചിലർ തങ്ങളെ ഈ സാധനങ്ങൾ ഏൽപ്പിച്ചതാണെന്ന് പിടിയിലായവർ അറിയിച്ചു. ലഹരി വസ്തുക്കൾ എവിടെ നിന്നാണ് വന്നതെന്നും, എവിടേക്കാണ് കൊണ്ടുപോകാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡിആർഐ അറിയിച്ചു.

  • Related Posts

    ഒരേ വധു, രണ്ട് ഭർത്താക്കന്മാർ; തൂത്തുക്കുടിയിൽ വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ

    Spread the love

    Spread the loveതൂത്തുക്കുടി: അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിൽ നിന്ന് പോയ ഭാര്യയെ അന്വേഷിച്ചെത്തിയ യുവാവ്, അതേ യുവതിയുടെ മറ്റൊരു ഭർത്താവിനെ ഭാര്യവീട്ടിൽ വെച്ച് കണ്ടുമുട്ടിയതോടെ വൻ വിവാഹ തട്ടിപ്പ് സംഘത്തിന്റെ കള്ളി വെളിച്ചത്തായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിലാണ് സിനിമാക്കഥകളെ…

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    Leave a Reply

    Your email address will not be published. Required fields are marked *