കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവിനെയും യുവതിയെയും വെടിവച്ചുകൊലപ്പെടുത്തി; സംഭവത്തിൽ ദുരൂഹത

Spread the love

ടൊറന്റോ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ സറെയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവർ ഇന്ത്യൻ വംശജരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 23 വയസ്സുകാരനായ ഗഗൻപ്രീത് റെഹൽ എന്ന ഗാരി, 24 വയസ്സുകാരിയായ സുഖ്ജീത് കൗർ എന്നിവരാണ് മരിച്ചത്. സുഖ്ജീത് കൗർ സമീപ പട്ടണമായ ഡെൽറ്റയിലെ താമസക്കാരിയാണെന്ന് പൊലീസ് അറിയിച്ചു.

 

സംഭവം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യമിട്ടുള്ള ആക്രമണമാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു. ഗഗൻപ്രീത് റെഹലിന് ആയുധങ്ങളും തോക്കുകളും സംബന്ധിച്ച കേസുകളിൽ മുൻപ് പൊലീസുമായി ഇടപാടുകളുണ്ടായിരുന്നുവെന്നും സുഖ്ജീത് കൗറിന് കാനഡയിൽ പരിചയക്കാർ വളരെ കുറവായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

 

നവംബർ 15ന് രാത്രി ഏകദേശം 10.38നാണ് സറെയിലെ ഒരു പാർക്കിങ് ലോട്ടിൽ വെടിയേറ്റ് കിടക്കുന്ന യുവാവിനെയും യുവതിയെയും കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സറെ പൊലീസ് സർവീസും ബ്രിട്ടിഷ് കൊളംബിയ എമർജൻസി ഹെൽത്ത് സർവീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു.

 

കൊലപാതകത്തിന് പിന്നാലെ 15 മിനിറ്റിനകം സമീപ പ്രദേശത്ത് ഒരു വാഹനം കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. ഈ വാഹനത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കത്തിനശിച്ച നാലു വാതിലുകളുള്ള സെഡാൻ കാറിൽ ഉണ്ടായിരുന്നവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നു.

 

കൊലപാതകവും വാഹനത്തിന് തീപിടിച്ച സംഭവവും സംബന്ധിച്ച അന്വേഷണം ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം ഏറ്റെടുത്തു. സറെ പൊലീസ്, ഫൊറൻസിക് വിഭാഗം, ബ്രിട്ടിഷ് കൊളംബിയ കൊറോണേഴ്സ് സർവീസ് എന്നിവരുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കണ്ടെത്താൻ എല്ലാ വഴികളും പരിശോധിച്ചുവരികയാണെന്ന് ഐഎച്ച്ഐടി വക്താവ് സർജന്റ് ഫ്രെഡ ഫോങ് അറിയിച്ചു.

  • Related Posts

    സ്വർണവില വീണ്ടും മേലോട്ട്; കേരളത്തിലും തിരിച്ചുകയറ്റം, കളത്തിലിറങ്ങി ‘പുതിയൊരു വില്ലൻ’, ഇനി വിലക്കുതിപ്പിന്റെ കാലം

    Spread the love

    Spread the loveസ്വർണവില കനത്ത ഇടിവിനു തൽക്കാലം വിരാമമിട്ട് വീണ്ടും കൂടുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 3503 ഡോളറിലേക്ക് താഴ്ന്നശേഷം ഇന്നു 3629 ഡോളറിലേക്ക് കുതിച്ചുയർന്നു. 3604 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഇതോടെ കേരളത്തിലും ഇന്നു വില വമ്പൻ തിരിച്ചുകയറ്റം നടത്തി.…

    ധനരാജ് വധക്കേസിൽ വിധി ഇന്ന്; പയ്യന്നൂരിൽ സിപിഎമ്മിന് നിർണായക ദിനം! അനുകൂലമായാൽ തിരിച്ചുവരവിന് കരുത്ത്, പ്രതികൂലമായാൽ വെല്ലുവിളി

    Spread the love

    Spread the loveപയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് (23-11-2024) വിധി പറയും. കേസിലെ വിധി സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സംഘടനാപരമായും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര പ്രശ്നങ്ങളും രക്തസാക്ഷി ഫണ്ട് വിവാദവും…

    Leave a Reply

    Your email address will not be published. Required fields are marked *