പൊലീസ് കസ്റ്റഡി മർദ്ദനം: യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Spread the love

തൃശ്ശൂർ: പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി.) സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. മുൻ പാർലമെന്റ് അംഗം വിഎം സുധീരൻ സമർപ്പിച്ച പരാതിയിന്മേലാണ് കമ്മീഷന്റെ ഈ നിർണ്ണായക നടപടി.

 

സുജിത്ത് കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, നടപടിക്രമങ്ങളുടെ ഭാഗമായി ഇരയായ വ്യക്തിക്ക് 50,000 രൂപ ധനസഹായം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. വിഷയം വിശദമായി പരിശോധിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട ചെലവുകൾ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലെ ‘2075-00-800-15-NP(C)’ എന്ന അക്കൗണ്ട് ഹെഡിൽ നിന്ന് വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിൽ സന്തോഷമുണ്ടെങ്കിലും, തന്നെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്ന് സുജിത്ത് വ്യക്തമാക്കി.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *