അച്ഛൻ മരിച്ച സ്ഥലത്തെത്തി ഏക മകൾ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പ്ലസ്ടു വിദ്യാർഥിനി

Spread the love

തിരുപ്പുർ ∙ ആറ് മാസം മുൻപ് അച്ഛൻ ട്രെയിനിടിച്ച് മരിച്ച അതേ സ്ഥലത്ത് മകളായ പ്ലസു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പുരിലെ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്-ജാനകി ദമ്പതികളുടെ ഏക മകളായ കെ. സാധനയാണ് (16)‌ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിനിയായ സാധനയെ മുൻപ് അച്ഛൻ കാർത്തിക് ആയിരുന്നു വീട്ടിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്. പോകും വഴി റെയിൽവേ പാളം മകൾ സുരക്ഷിതമായി മുറിച്ചു കടന്നു എന്ന് ഉറപ്പുവരുത്തുന്നതും അച്ഛനായിരുന്നു. എന്നാൽ ആറ് മാസം മുന്‍പ് മകളെ സ്കൂളിൽ വിട്ട് മടങ്ങും വഴി ട്രെയിനിടിച്ച് കാർത്തിക് മരിച്ചു.

 

അച്ഛന്റെ വിയോഗം താങ്ങാനാവാതെയാണ് സാധന ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് സഹപാഠികൾ പറയുന്നു. എപ്പോഴും അച്ഛനെ കുറിച്ച് സാധന സംസാരിച്ചിരുന്നതായും അവർ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സാധന അച്ഛൻ മരിച്ച സ്ഥലത്തെത്തി ആത്മഹത്യ ചെയ്തത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിന് മുന്നിലാണ് സാധന ചാടിയത്. സാധനയുടെ അമ്മ ജാനകി സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *