ആറാം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

കൊല്ലം∙ ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ദേവദർശ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്.

 

ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനൽ കമ്പിയിൽ തോർത്ത് കെട്ടിയാണ് തൂങ്ങിമരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞത് അധ്യാപിക വിളിച്ചറിയിച്ചതിനെത്തുടർന്ന് ദേവദർശിനെ അമ്മ വഴക്കു പറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *