മദ്യപിച്ച് ഡ്രൈവിങ്, എട്ട് വാഹനങ്ങളില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കൊച്ചിയില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Spread the love

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാവ് പിടിയില്‍. യുവാവ് ഓടിച്ച വാഹനം മറ്റ് എട്ട് വാഹനങ്ങളിലാണ് ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. സംഭവത്തില്‍ മഞ്ഞുമ്മല്‍ സ്വദേശി ഡാള്‍ട്ടനെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മട്ടാഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

അമിത വേഗതയിലായിരുന്നുവെന്ന് സിസിടിദി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. കൊച്ചങ്ങാടി മുതല്‍ കുര്യച്ചന്‍ നട വരെയുള്ള ദൂരത്തിനിടെയാണ് ഇയാള്‍ ഏഴോളം വാഹനങ്ങള്‍ ഇടിച്ചിട്ടത്. കുര്യച്ചന്‍ നടയില്‍ വച്ച് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.

 

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാള്‍ട്ടണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *