വയറുവേദനയുമായി ആശുപത്രിയിൽ എത്തി; പിന്നാലെ പെൺകുട്ടി പ്രസവിച്ചു: 17കാരനെതിരെ പോക്സോ കേസ്

Spread the love

കൊല്ലം∙ കുളത്തൂപ്പുഴയിൽ പീഡനത്തിനിരയായ 17 വയസ്സുകാരി പ്രസവിച്ചു. സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളിൽ വച്ച് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.

 

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെത്തുടർന്ന് അടുത്തിടെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. പിന്നാലെ പതിനേഴുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പ്രസവിച്ചു.

 

സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന വിവരം അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് 17 വയസ്സുകാരനെതിരെ വീണ്ടും പോക്സോ കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *