യുവാവിനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി

Spread the love

ഗൂഡല്ലൂര്‍ ചേരമ്പാടിക്ക് സമീപം കേരള അതിര്‍ത്തിയില്‍ യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി. വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

കര്‍ണാടകയില്‍ നിന്ന് കാറില്‍ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കാറടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചേരമ്പാടി പൊലീസ് സംഘം കവര്‍ച്ചക്കാരെ പിന്തുടര്‍ന്നു. പൊലീസ് വാഹനം പിന്നാലെയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘം കാറും ഷെരീഫിനെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

 

 

ഷെരീഫിന്റെ കാറിന്റെ അടിഭാഗത്തുള്ള രഹസ്യ അറയില്‍ 1.14 കോടി രൂപ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന് 45 ലക്ഷം രൂപയാണ് അജ്ഞാതസംഘം കവര്‍ന്നത്. ഷെരീഫും കബീര്‍ എന്നയാളും ചേര്‍ന്ന് കര്‍ണാടകയില്‍നിന്ന് സ്വര്‍ണം വാങ്ങി പണമാക്കി മാറ്റുന്ന ഇടപാടാണ് നടത്തിവന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

 

 

കവര്‍ച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനൊപ്പം പണത്തിന്റെ ഉറവിടം, സ്വര്‍ണ ഇടപാടുകള്‍, ഹവാല ബന്ധങ്ങള്‍ എന്നിവയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

  • Related Posts

    നെല്ലാറച്ചാലിൽ വാഹനാപകടം; ആസാം സ്വദേശി മരിച്ചു

    Spread the love

    Spread the love  നെല്ലാറച്ചാൽ പടയമൂലയിൽ ഒമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളി മരിച്ചു. നെല്ലാറച്ചാൽ സ്‌കൂളിൻ്റെ നിർമ്മാണ പ്രവൃത്തികൾക്കായി എത്തിയ തൊഴിലാളിയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

    വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ…

    Leave a Reply

    Your email address will not be published. Required fields are marked *