വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Spread the love

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ ബിജെപി പ്രവർത്തകരായ പള്ളിക്കുന്ന് സ്വദേശി എം. സുകേഷ് (32), ഇടച്ചേരിയിലെ ടി. ദിജിൽ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

വയനാട് മക്കിമലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരു ബിജെ.പി പ്രവർത്തകനായ പള്ളിക്കുന്ന് സ്വദേശി വിപി ശരത്തിനെ (38) നേരത്തെ കണ്ണൂർ സിറ്റി കുറുവയിൽ നിന്ന് പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഏഴ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

വിവാഹ സത്കാര വീട്ടിൽ മദ്യപാനത്തിനിടെ മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് പ്രതികളും സുമേശനുമായി തർക്കമുണ്ടാവുകയും, പ്രതികളിൽ ചിലരുടെ അടിയേറ്റ് സുമേശന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവ ദിവസം വൈകിട്ട് വീട്ടിലെത്തിയ സുമേശന് ടിവി കണ്ടുകൊണ്ടിരിക്കെ ബോധക്ഷയമുണ്ടാവുകയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സുമേശൻ മരണപ്പെട്ടത്.

  • Related Posts

    ജോലിക്കാരിയായെത്തി വിശ്വസ്തയായി,വീട്ടില്‍ നിന്നും 31 പവൻ സ്വര്‍ണം കവര്‍ന്ന് മുക്കുപണ്ടം വെച്ചു;വയനാട് സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveവീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ…

    കാക്കവയലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    കാക്കവയൽ: ഇൻഡസ് മോട്ടോഴ്സിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി പൂമല വലിയ വീട്ടിൽ നാസറിന്റെ മകൻ അനസ് മാലിക് (26) ആണ് മരിച്ചത്.   ഇന്ന് രാത്രി എട്ടുമണിയോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *