മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.

എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ എംപി പെൻഷനിൽ കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ചട്ടം. എന്നാൽ, എം.ബി രാജേഷും കടന്നപള്ളി രാമചന്ദ്രനും ഈ പെൻഷൻ തുക കുറച്ചിരുന്നില്ല. പലർക്കും ആനുകൂല്യങ്ങൾ നൽകാനാകാതെ സർക്കാർ കനത്ത സാമ്പത്തികബാധ്യതകളിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് മന്ത്രിമാരും അധികമായി കൈപ്പറ്റിയെ പണം തിരികെ നൽകണമെന്നും റിപ്പോർട്ടിലുണ്ട്.

*മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ*

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.

എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ എംപി പെൻഷനിൽ കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ചട്ടം. എന്നാൽ, എം.ബി രാജേഷും കടന്നപള്ളി രാമചന്ദ്രനും ഈ പെൻഷൻ തുക കുറച്ചിരുന്നില്ല. പലർക്കും ആനുകൂല്യങ്ങൾ നൽകാനാകാതെ സർക്കാർ കനത്ത സാമ്പത്തികബാധ്യതകളിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് മന്ത്രിമാരും അധികമായി കൈപ്പറ്റിയെ പണം തിരികെ നൽകണമെന്നും റിപ്പോർട്ടിലുണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *