ഏഴുവർഷം ഒളിവിൽ കഴിഞ്ഞ മദ്രസാ അധ്യാപകൻ പിടിയിൽ;അറസ്റ്റ് പോക്സോ കേസിൽ

Spread the love

മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷത്തോളം ഒളിവിൽ കഴിഞ്ഞ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പുത്തൻപള്ളിക്ക് സമീപം പള്ളിത്തെരുവിൽ താമസിക്കുന്ന ഷക്കീർ ഖാൻ (42) ആണ് പിടിയിലായത്. ഇയാൾ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽവെച്ചായിരുന്നു കുട്ടിക്കെതിരായ അതിക്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് കുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

 

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിൽ പ്രതിയായ അധ്യാപകൻ വർഷങ്ങളായി ഒളിവിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒടുവിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

 

പൂന്തുറ എസ്.ഐ. എസ്.എസ്. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷക്കീർ ഖാനെ റിമാൻഡ് ചെയ്തു.

  • Related Posts

    പാർട്ടിയ്ക്കിടെ പതിനേഴുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകി കൂട്ട ബലാത്സംഗം; സുഹൃത്തായ യുവതി അടക്കം 4 പേർക്കെതിരെ കേസ്

    Spread the love

    Spread the loveമുംബൈ ∙ മഹാരാഷ്ട്രയിലെ കാശിഗാവിൽ പാർട്ടിയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17കാരിയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതി ഉൾപ്പെടെ നാലുപേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.  …

    സ്വന്തം അനാഥാലയത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ സുവിശേഷകൻ അറസ്റ്റിൽ

    Spread the love

    Spread the loveകൻസാസ്: ആന്ധ്രപ്രദേശിൽ ഒരു അനാഥാലയം ഉൾപ്പെടെ ചാരിറ്റി സ്ഥാപനങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വംശജനായ യു.എസ്. സുവിശേഷകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൻസാസിൽ അറസ്റ്റിലായി. 53-കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയാണ് അറസ്റ്റിലായത്.   2022-നും 2024-നും ഇടയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *