ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍

Spread the love

ന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യും. കൊമേര്‍ഷ്യല്‍ വിമാനസര്‍വീസ് ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലെത്തണമെങ്കില്‍ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം.

 

∙ ഇന്നത്തെ (ഞായറാഴ്ച) സര്‍വീസുകള്‍

 

എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്സ്പ്രസ്

 

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഗൾഫ് മേഖലയെ‌ ബന്ധിപ്പിച്ച് മാര്‍ച്ച് എട്ടിന് (ഞായറായഴ്ച) 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.

 

24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളുമുണ്ടാകും.

 

∙ എയര്‍ ഇന്ത്യ എക്സ്പ്രസ് (കേരള സര്‍വീസുകള്‍) (മാര്‍ച്ച് 8)

 

* കൊച്ചി-മസ്കത്ത്-കൊച്ചി (IX431 / IX432)

* കൊച്ചി-മസ്കത്ത്-കൊച്ചി (IX441 / IX442)

* കോഴിക്കോട്-മസ്കത്ത്-കോഴിക്കോട് (IX337 / IX338)

* കോഴിക്കോട്-മസ്കത്ത്-കോഴിക്കോട് (IX318 / IX317) *തിരുവനന്തപുരം-മസ്കറ്റ്-തിരുവനന്തപുരം (IX550 / IX549)

* കോഴിക്കോട്-ജിദ്ദ-കോഴിക്കോട് (IX397 / IX398)

* കൊച്ചി – റാസൽഖൈമ – കൊച്ചി (IX1123 / IX1125)

 

∙ എയര്‍ ഇന്ത്യ (മാര്‍ച്ച് 8)

 

* ഡൽഹി-ജിദ്ദ-ഡൽഹി (AI2255 / AI2256)

* മുംബൈ-ജിദ്ദ-മുംബൈ (AI2245 / AI2246)

* മുംബൈ – ദുബായ് – ഡൽഹി (AI4201 / AI4202)

* ഡൽഹി – ദുബായ് – ഡൽഹി (AI4205 / AI4206)

 

മറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ (മാര്‍ച്ച് 8)

 

ദുബായ്-ഡൽഹി (6E 1464), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502), ഹൈദരാബാദ്-റാസൽ ഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), കൊൽക്കത്ത-ജിദ്ദ (6E 65), ജിദ്ദ-മുംബൈ (6E 62), ഹൈദരാബാദ്-ജിദ്ദ (6E 67), ജിദ്ദ-ഹൈദരാബാദ് (6E 68), ബെംഗളൂരു-ജിദ്ദ (6E 77), ജിദ്ദ-കൊൽക്കത്ത (6E 66), മുംബൈ-ജിദ്ദ (6E 91), ജിദ്ദ-ബെംഗളൂരു (6E 78), മുംബൈ-മദീന (6E 59), മദീന-മുംബൈ (6E 60), മുംബൈ-മസ്കത്ത് (6E 1267), മസ്കത്ത്-മുംബൈ (6E 1268), ഹൈദരാബാദ്-മസ്കത്ത് (6E 1273), മസ്കത്ത്-ഹൈദരാബാദ് (6E 1274).

 

∙ എമിറേറ്റ്സ്: കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും തിരിച്ചും ഇന്ന് സർവീസുണ്ടായിരിക്കും. വിവരങ്ങൾക്ക്: emirat.es/nowoperating

 

∙ ദുബായിലേക്കുള്ള സർവീസുകൾ

 

അഹമ്മദാബാദ്-ദുബായ് (EK 539, EK 541), ബെംഗളൂരു-ദുബായ് (EK 565, EK 567, EK 569), ചെന്നൈ-ദുബായ് (EK 543, EK 545, EK 547), ഡൽഹി-ദുബായ് (EK 511, EK 513, EK 515, EK 517), ഹൈദരാബാദ്-ദുബായ് (EK 525, EK 527, EK 529), കൊച്ചി-ദുബായ് (EK 531, EK 533), കൊൽക്കത്ത-ദുബായ് (EK 571, EK 573), മുംബൈ-ദുബായ് (EK 501, EK 503, EK 505, EK 507, EK 509), തിരുവനന്തപുരം-ദുബായ് (EK 523).

 

∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ

 

ദുബായ്-അഹമ്മദാബാദ് (EK 538, EK 540), ദുബായ്-ബെംഗളൂരു (EK 564, EK 566, EK 568), ദുബായ്-ചെന്നൈ (EK 542, EK 544, EK 546), ദുബായ്-ഡൽഹി (EK 510, EK 512, EK 514, EK 516), ദുബായ്-ഹൈദരാബാദ് (EK 524, EK 526, EK 528), ദുബായ്-കൊച്ചി (EK 530, EK 532), ദുബായ്-കൊൽക്കത്ത (EK 570, EK 572), ദുബായ്-മുംബൈ (EK 500, EK 502, EK 504, EK 506, EK 508), ദുബായ്-തിരുവനന്തപുരം (EK 522).

 

∙ ഇത്തിഹാദ്: വരും ദിവസങ്ങളിൽ ഏതൊക്കെ സർവീസുകൾ ലഭ്യമെന്ന് etihad.com/en/manage/flight-status എന്ന വെബ്സൈറ്റിലൂടെ അറിയാം. കൊച്ചി, കോഴിക്കോട് അടക്കമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് അബുദാബിയിലേക്ക് മാർച്ച് 19 വരെ സർവീസ് നടത്താൻ പദ്ധതിയുണ്ട്. എന്നാൽ ലിങ്കിൽ സേർച് ചെയ്താൽ മാത്രമേ കൃത്യമായ ബുക്കിങ് വിവരം ലഭിക്കൂ.

 

∙ സ്പൈസ്ജെറ്റ്: ഫുജൈറയിൽ നിന്ന് 8 സർവീസുകളും ദുബായിൽ നിന്ന് രണ്ട് സർവീസുകളും ഓപ്പറേറ്റ് ചെയ്യും. സർവീസുകൾ ഇവ: ദുബായ്-പുണെ (SG-5652), ഫുജൈറ-ഡൽഹി (SG-9006), ഫുജൈറ-ഡൽഹി (SG-9085), ഫുജൈറ-ഡൽഹി (SG-9072), ഫുജൈറ-ഡൽഹി (SG-9082), ദുബായ്-മുംബൈ (SG-5514), ഫുജൈറ-മുംബൈ (SG-9014), ഫുജൈറ-മുംബൈ (SG-9087), ഫുജൈറ-മുംബൈ (SG-9089), ഫുജൈറ-മുംബൈ (SG-9044).

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *