വീട്ടുജോലിക്കാരിക്ക് കൂളർ നൽകി കുടുംബത്തിന്റെ സർപ്രൈസ്; സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ച വീഡിയോ വൈറൽ 

Spread the love

ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട്ടുജോലിക്കാരിയായ യുവതിക്ക് കുടുംബം സർപ്രൈസായി എയർ കൂളർ നൽകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനോടുള്ള യുവതിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 23 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

 

ലൈഫ് ഓഫ് കൊക്കോ ആൻഡ് ചിക്കോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വളർത്തുപട്ടികളുടെ വിശേഷങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രധാനമായും പങ്കുവെക്കുന്നത്. ‘ഇവർ തീർച്ചയായും ഇത് അർഹിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘ഞങ്ങളുടെ പട്ടികളെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്ന ആൾ’ എന്നാണ് യുവതിയെ കുടുംബം വിശേഷിപ്പിക്കുന്നത്.

 

അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഒരു കാര്യമുണ്ട് എന്ന് പറഞ്ഞ് വീട്ടുടമയായ സ്ത്രീ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും വീട്ടിലെ മറ്റൊരിടത്ത് എത്തിയപ്പോഴായിരുന്നു സർപ്രൈസ്. എയർ കൂളറിന്റെ പെട്ടി കണ്ട് യുവതി ഇതെന്താണ് എന്ന് ചോദിച്ചു. തനിക്കായുള്ള എയർ കൂളറാണ് ഇതെന്ന് അറിഞ്ഞതോടെ നിറഞ്ഞ ചിരിയോടെ യുവതി ആശ്ചര്യപ്പെടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വീട്ടുടമയായ സ്ത്രീയെ അവർ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

 

ഇന്ത്യയിലെ കടുത്ത ചൂടിൽ വീട്ടുജോലിക്കാരിക്ക് ഇങ്ങനെയൊരു സമ്മാനം നൽകിയതിന് നിരവധി പേരാണ് വീട്ടുടമയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളിട്ടത്. ‘അവർ നിങ്ങളെ കെട്ടിപ്പിടിക്കുന്നത് കണ്ടോ. നിങ്ങൾ അവർക്കായി സൃഷ്ടിച്ച കംഫർട്ട് സോൺ ആണ് അത് കാണിക്കുന്നത്.’ ഒരാൾ കുറിച്ചു. ‘ഈ ചിരി കാണാനായി ഞാൻ വീഡിയോ വീണ്ടും വീണ്ടും കാണുന്നു’ എന്ന് മറ്റൊരാൾ. ‘അവരുടെ നിറഞ്ഞ ചിരിയും കണ്ണുകളിലെ തിളക്കവും എല്ലാം പറയുന്നു’ എന്നാണ് ഇനിയൊരാൾ കുറിച്ചത്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *