ചോക്ലേറ്റിനെക്കാൾ അപകടം ബിസ്ക്കറ്റ്, പല്ലുകളുടെ സംരക്ഷണം മുഖ്യം

Spread the love

പല്ലുകൾ കേടാകുമെന്ന് ഭയന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകാത്തവരുണ്ട്. എന്നാൽ ചോക്ലേറ്റിനെക്കാൾ അപകടകാരിയായ ഒന്നിനെ പതിവായി നമ്മൾ കൂടെക്കൂട്ടാറുമുണ്ട്. പറഞ്ഞു വരുന്നത് ബിസ്ക്കറ്റുകളുടെ കാര്യമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ബിസിക്കറ്റ് വളരെ ഇഷ്ടത്തോടെ കഴിക്കാറുണ്ട്. എന്നാൽ അതിൽ ഒഴിഞ്ഞിരിക്കുന്ന അപകടം നമ്മൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

 

ബിസ്ക്കറ്റിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കാൻ കാരണമാകും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാവുകയും ചെയ്യും.

 

എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മൃദുവാണ്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

 

പല്ലുകളുടെ സംരക്ഷണം

 

ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക.

 

ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം.

 

ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക.

 

സ്‌നാക്‌സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്‌സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും.

ദിവസവും വായയുടെ ശുചിത്വം പാലിക്കുക.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *