പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേളകത്ത് വൈദികൻ അറസ്റ്റില്‍; പിടിയിലായത് ബത്തേരി സ്വദേശി

Spread the love

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്ത് വിവാഹവാഗ്ദാനം നല്‍കി17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍.

കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയെയാണ് (33) അറസ്റ്റ് ചെയ്തത്. കേളകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇതിഹാസ് താഹയാണ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ കേസിലെ വിവിധ വകുപ്പുകളും ബിഎന്‍എസ് വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  • Related Posts

    സമരം ചെയ്ത വിദ്യാർഥികൾക്ക് മർദനം: നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

    Spread the love

    Spread the loveതിരുവനന്തപുരം∙ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ മര്‍ദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് സംഘടന…

    160-ലേറെ യാത്രക്കാർ, ആരും ഇറങ്ങാൻ തയ്യാറായില്ല; കുറ്റ്യാടിചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു

    Spread the love

    Spread the love      കോഴിക്കോട്: കുറ്റ്യാടി ചുരത്തിലൂടെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി.   ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *