വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി

Spread the love

 

 

കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു.

 

പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *