കർണാടകത്തിൽ ഭൂമി തർക്കത്തെ തുടർന്ന് കൂട്ടക്കൊല; ഒരേ കുടുംബത്തിലെ 5 പേരുൾപ്പെടെ 6 പേരെ വെടിവെച്ചുകൊന്നു

Spread the love

 

ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ ആറ് പേർ വെടിയേറ്റ് മരിച്ചു (Karnataka mass murder). ഭീമാതീരയിലെ ചഡച്ചൻ സ്വദേശികളായ രേവനസിദ്ദപ്പ നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, ചന്ദ്രശേഖർ നിരാലെ, രാഹുൽ നിരാലെ, ഇവരുടെ കൃഷിയിടത്തിലെ തൊഴിലാളിയായ ഷബ്ബീർ നദാഫ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

 

പ്രദേശത്തെ പ്രമുഖരായ നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന സ്വത്ത് തർക്കമാണ് ഒടുവിൽ ചോരക്കളിയിൽ കലാശിച്ചത്. ഗോളഗി കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് നിരാലെ കുടുംബം വിവാദത്തിലായിരുന്ന കൃഷിഭൂമി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നിരാലെ കുടുംബാംഗങ്ങൾ ഈ വയലിൽ വിത്ത് വിതയ്ക്കാനായി എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

 

വിവരമറിഞ്ഞ് ആയുധങ്ങളുമായി സ്ഥലത്തെത്തിയ ഗോളഗി കുടുംബാംഗങ്ങൾ ഇവരെ തടയുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനൊടുവിൽ അക്രമിസംഘം നിരാലെ കുടുംബത്തിന് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പുറമെ മാരകായുധങ്ങൾ ഉപയോഗിച്ചും ഇവർക്ക് നേരെ ആക്രമണമുണ്ടായി. അഞ്ച് കുടുംബാംഗങ്ങളും ഇവർക്കൊപ്പം ജോലി ചെയ്യാനെത്തിയ തൊഴിലാളിയുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.

 

ഞെട്ടിക്കുന്ന കൂട്ടക്കൊലയെത്തുടർന്ന് ഗോവിന്ദപുര ഗ്രാമത്തിൽ കനത്ത സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ചഡച്ചൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രതികൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *