പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

Spread the love

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. എംപിമാരായ കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി. അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

 

സിജെപി പ്രതിഷേധത്തിനുനേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയത്.

 

പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഡീന്‍ കുര്യാക്കോസിനെ കയ്യേറ്റം ചെയ്തു. റോഡിലൂടെ വലിച്ചിഴച്ച ശേഷം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രതിഷേധക്കാരെ പൊലീസ് വലയം ചെയ്തു. പൊലീസ് വാഹനത്തിനകത്തുവെച്ച് ഉദ്യോഗസ്ഥർ തന്നെ മൃഗീയമായി കൈയേറ്റംചെയ്‌തെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. മന്ത്രിയാണെന്ന് പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ലെന്നും പി.സി. വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയതെന്നും കോൺഗ്രസ് ആരോപിച്ചു.

 

ഇതിനിടെ അനുരഞ്ജന ശ്രമവുമായി പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമര സ്ഥലതെത്തി രാഹുലുമായി ചർച്ച നടത്തി. എന്നാൽ സമരം അവസാനിപ്പിക്കണമെന്ന നിർദേശത്തിന് വഴങ്ങാൻ രാഹുൽ തയാറായില്ല. പ്രശ്നം രൂക്ഷമാകുന്നത് ഒഴിവാക്കാനായി വിഷയത്തിൽ പാർലമെൻറിൽ ചർച്ചക്ക് സർക്കാർ വഴങ്ങിയേക്കുമെന്ന സൂചനകളുണ്ടെങ്കിലും സമരമുഖം കൂടുതൽ കടുപ്പിച്ച് കൂടുതൽ കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും സ്ഥലത്ത് എത്തുന്നുണ്ട്.

 

ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസമമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് മറുപടി ചോദിച്ചാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ മാച്ച് നടത്തുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ, ഒരുചര്‍ച്ചയ്‌ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

കഴിഞ്ഞ ദിവസം സിജെപി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.സി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആര്‍.എം.എല്‍. ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം.

 

ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ഇടത് ജനപ്രതിനിധികളുടെ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തർ സന്ദർശിച്ച ശേഷമാണ് ഇടത് എംപിമാർ ഈ ആവശ്യം ഉന്നയിച്ചത്.

 

സിപിഎം രാജ്യസഭ എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസൻ, സിപിഐ രാജ്യസഭ എംപി പി സന്തോഷ് കുമാർ, സിപിഎം ലോക്‌സഭാ എംപിമാരായ അമ്ര റാം, എസ്. വെങ്കടേശൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 

ശാന്തമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അകാരണമായി ബലം പ്രയോഗിക്കുകയായിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം ജോൺ ബ്രിട്ടാസ് ആരോപിച്ചു. കേന്ദ്ര സർക്കാർ സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

വിദ്യാർഥികളെ വഞ്ചിച്ചു: അഭിജിത് ദീപ്കെ

ഒരുവശത്ത് ചർച്ച നടത്തുകയും മറുവശത്ത് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ ലാത്തിവീശുകയുമാണ് സർക്കാർ ചെയ്തതെന്ന് കോക്ക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു.സർക്കാർ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. ചർച്ചയ്ക്കായി പ്രതിനിധി സംഘത്തെ ക്ഷണിച്ച് വരുത്തി അവരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സിജെപി പ്രതിനിധികളായ അശുതോഷ് റാങ്കയും സൗരവ് ദാസും ഒരു തരത്തിൽ ജെപി നഡ്ഡയുടെ വസതിയിൽ വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥയിലായിരുന്നു,” – അഭിജിത് ദീപ്കെ പറഞ്ഞു.

 

അതേസമയം പൊലീസ് നടപടിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബങ്ങൾ വ്യക്തമാക്കി. കുട്ടികളുമായി ബന്ധപ്പെടാൻ സാധിക്കാത്തത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, സമരം ചെയ്തവരുടെ മേൽ വ്യാജ കേസുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *