ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

Spread the love

കോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ അറസ്റ്റ്.

 

ജൂലൈ 15 ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. യുവതി തന്റെ ആൺ സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വിനോദ് കുമാർ ഇവരുടെ അടുത്തെത്തിയത്. വിനോദ് ഇവരെ തടഞ്ഞുനിർത്തുകയും അവിടെ നിന്നതിനെക്കുറിച്ച് വളരെ ആക്രോശത്തോടെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ മാത്രം സുഹൃത്തിൽ നിന്ന് മാറ്റി നിർത്തി. ഈ സമയം വിനോദ് കുമാർ യുവതിയോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

 

അപമാനിക്കപ്പെട്ട യുവതി മാനസികമായി തകരുകയും വിവരം സുഹൃത്തിനോട് പറയുകയും ചെയ്തു. തുടർന്ന് സുഹൃത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിന്റെ അതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദ് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *