സിബിഎസ്ഇ പ്ലസ്ടു: വിദ്യാർഥിനിയുടെ ഉത്തരക്കടലാസിൽ 2 പേജ് കാണാനില്ല, മൂല്യനിർണയം നടത്തിയില്ല

Spread the love

 

പരിയാരം ∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിന്റെ ഇക്കണോമിക്സ് ഉത്തരക്കടലാസിന്റെ 2 പേജ് മൂല്യനിർണയം നടത്തിയില്ലെന്നു കണ്ടെത്തി. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്നാണ് അനന്യ ഉത്തരക്കടലാസിന് അപേക്ഷിച്ചത്. 91.4 % മാർക്ക് നേടിയ അനന്യയുടെ ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചപ്പോഴാണ് 2 പേജ് മൂല്യം നിർണയം നടത്തിയില്ലെന്നു കണ്ടെത്തിയത്.

ഇക്കണോമിക്സിന്റെ 12, 13 പേജുകളുടെ സ്ഥാനത്ത് 14, 15 പേജുകളായിരുന്നു. 14, 15 പേജുകൾ ഇരട്ടിച്ചതിനാൽ ഉത്തരം രണ്ടു പ്രാവശ്യം എഴുതിയെന്നു മൂല്യനിർണയം നടത്തിയ അധ്യാപകർ‌ രേഖപ്പെടുത്തി. ഉത്തരക്കടലാസ് സ്കാൻ ചെയ്ത് മൂല്യനിർണയത്തിന് അയച്ചപ്പോൾ സംഭവിച്ച പിഴവാണെന്നു കരുതുന്നു. പരിയാരം ഗവ. ഡെന്റൽ കോളജിലെ ഡോ. ആഷിൽ മോഹൻദാസ് –ഡോ.സ്മിത ആഷിൽ ദമ്പതികളുടെ മകളാണ് അനന്യ.

  • Related Posts

    കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി

    Spread the love

    Spread the loveകോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള…

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    Leave a Reply

    Your email address will not be published. Required fields are marked *