കൗൺസലിങ്ങിന് എന്ന പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റി ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടർ പിടിയിൽ

Spread the love

പന്തീരാങ്കാവ്∙ കൗൺസലിങ്ങിന് എത്തിയ തൃശൂർ സ്വദേശിനിയായ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ പൊലീസ് പിടിയിൽ. തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശി ഡോ. യാഹ്യാ ഖാനെ (52) ആണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മാനസിക സംഘർഷത്തെ തുടർന്നാണ് പാലാഴി ജംക്‌ഷനു സമീപം കൗൺസലിങ്ങ് സെന്റർ നടത്തുന്ന യാഹ്യാ ഖാനെ മാതാവിനൊപ്പം പെൺകുട്ടി സന്ദർശിക്കുന്നത്. കൗൺസലിങ്ങിന് എന്ന പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോയ യാഹ്യാ ഖാൻ കോഴിക്കോട് ബീച്ച് പരിസരത്ത് വച്ചും താമരശ്ശേരിയിൽ എത്തിച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.

 

കഴിഞ്ഞ ഡിസംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് യാഹ്യാ ഖാൻ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ധാരാളം പരാതികൾ ഡോക്ടറുടെ പേരിൽ ഉയരുന്നുണ്ട്.

  • Related Posts

    കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി

    Spread the love

    Spread the loveകോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള…

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    Leave a Reply

    Your email address will not be published. Required fields are marked *