പോക്സോ കേസിലെ പ്രതിയുടെ വിഡിയോ പുറത്തുവിടും, ഭീഷണി; വ്ലോഗർമാർ അറസ്റ്റിൽ

Spread the love

അടൂർ ∙ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്ന് ചില വിഡിയോകൾ കിട്ടിയിട്ടുണ്ടെന്നും അതു തങ്ങളുടെ ചാനലുകളിൽ കൂടി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 2 വ്ലോഗർമാരെ അടൂർ പൊലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തു. അഞ്ചൽ അഗസ്ത്യക്കോട് പൂവാനുംവിള അഗ്നി ജുവൽ(33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് വിജയൻ എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റു ചെയ്തത്.

 

ശ്രീ വ്ലോഗ് ചാനൽ ഉടമ ശ്രീജിത്തും ഭാര്യയും കൂടാതെ പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി ജുവൽ, അനീഷ് വിജയൻ, റഹിം എന്നിവർ ചേർന്ന് പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്ന് ചില വിഡിയോകൾ പൊലീസ് മുഖേന ലഭിച്ചിട്ടുണ്ടെന്നും അതു പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ തരണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ ഇത്രയും തുക കയ്യിൽ ഇല്ലെന്ന് പറഞ്ഞ പിതാവ് പ്രതികളോട് സംസാരിച്ച് ഒരു ഒത്തുതീർപ്പിലെത്തി 2 ലക്ഷം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

 

തുടർന്ന് പിതാവ് അടൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച 2 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പൊലീസിന്റെ നിർദേശ പ്രകാരം വ്ലോഗർമാരെ അടൂരിലേക്ക് വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡു ചെയ്തു.

  • Related Posts

    സ്വർണം മോഷ്ടിക്കാൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ കേസ്; 24 പവൻ കവർന്ന 18 കാരായ മൂന്നു പേർ പിടിയിൽ

    Spread the love

    Spread the loveകോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും 24 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും…

    ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈംഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.…

    Leave a Reply

    Your email address will not be published. Required fields are marked *