വീസ തട്ടിപ്പ്; വീടു വിറ്റ് പണം നൽകിയവർ വരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

Spread the love

കൂട്ടിക്കൽ ∙ വിദേശരാജ്യങ്ങളിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ ഒളിവിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് ഒളിവിൽ പോയത്. ഏറെ നാളായി വിവിധ പേരുകളിലായി പ്രവർത്തിച്ചു വന്ന ട്രാവൽ ഏജൻസി ‌മുണ്ടക്കയം പൊലീസ് അടച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്നു പറഞ്ഞ് 4 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാങ്ങി വീസ നൽകാതിരുന്നതിനെ തുടർന്നാണ് ഏജൻസിക്കെതിരെ പരാതി ഉയർന്നത്.

 

കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വീടു വിറ്റ് പണം നൽകിയവർ വരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് സ്വദേശി വീസ ലഭിക്കാതിരുന്നതിനെ തുടർന്നു പരാതി നൽകിയതായും കണ്‍സൾട്ടൻസി ഉടമയെ വിളിച്ച് ചോദ്യം ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ട്രാവൽ ഏജൻസി പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് പരാതിക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായത്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *