ട്രംപിന് തിരിച്ചടി; ഇറാനെതിരെയുള്ള സൈനിക നടപടികൾ വിലക്കുന്ന പ്രമേയം പാസാക്കി യുഎസ് പ്രതിനിധിസഭ

Spread the love

വാഷിങ്ടൻ ∙ ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റുകൾക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പ്രതിപക്ഷ നീക്കം വിജയിച്ചത്. 208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം സഭ കടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് വോട്ടെടുപ്പിലൂടെ പ്രകടമായത്.

 

കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധാധികാരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ജനപ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്. ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് കൂടി പ്രമേയം അംഗീകരിക്കേണ്ടതുണ്ട്. സെനറ്റ് പാസാക്കിയാൽ പോലും ട്രംപിന്റെ സൈനിക നീക്കങ്ങളെ ഇത് പൂർണമായി തടയുമെന്ന് ഉറപ്പില്ല. കാരണം, ഈ പ്രമേയത്തിനെതിരെ പ്രസിഡന്റിനു വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയും. അത് മറികടക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്

 

.

  • Related Posts

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    അബദ്ധത്തിൽ ഗിയർ മാറ്റി 3 വയസ്സുകാരി, കാർ നേരെ കുളത്തിലേക്ക്; അലറിവിളിച്ച് അമ്മ; മുങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ രക്ഷാപ്രവർത്തനം

    Spread the love

    Spread the loveമിസോറി∙ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.   മേഗൻ കോൾഹാസ് എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *