അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരൻ; അമ്മയ്ക്ക് ഗുരുതര പരുക്ക്

Spread the love

ബെംഗളൂരു ∙ കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകൻ അച്ഛനെയും അമ്മയെയും മൂത്ത സഹോദരിയെയും കത്തികൊണ്ട് കുത്തി. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. 48 കാരനായ പിതാവ് യങ്കണ്ണ നായിഡു, സഹോദരി പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പ്രഗതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യങ്കണ്ണയെ ബല്ലാരിയിലെ വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

‌ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അമ്മ സൗജന്യ നിലവിൽ ബല്ലാരിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണം നടത്തുന്നതിനിടയിൽ പതിനാറുകാരനും പരുക്കേറ്റിട്ടുണ്ട്. ഇയാളും നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. വീട്ടിൽ നിന്ന് പെട്ടെന്ന് വലിയ രീതിയിൽ തർക്കങ്ങളും നിലവിളിയും കേട്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നാല് കുടുംബാംഗങ്ങളെയും ഇവർ കണ്ടത്.

 

മുത്തശ്ശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പതിനാറുകാരൻ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *